Connect with us

കേരളം

പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തരുത്: എം.കെ രാഘവന്‍ എം.പി

Published

on

1603375546 544481393 MKRAGHAVANMP 1

പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായി ഉയര്‍ത്തുന്നതിലെ എതിര്‍പ്പറിയിച്ച് എം.കെ രാഘവന്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും കത്തയച്ചു.

വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് രാജ്യത്താകമാനം വിവിധ സോണുകളിലെ 162 പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായ് ഉയര്‍ത്താനുള്ള റെയില്‍വേയുടെ തീരുമാനം ലക്ഷക്കണക്കിന് പാവപ്പെട്ട ജനങ്ങളെ ബാധിക്കുമെന്ന് എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. ടിക്കറ്റ് നിരക്ക് ഉയരുന്നതോടൊപ്പം തന്നെ ചെറു സ്റ്റേഷനുകളില്‍ നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകളും എടുത്തുകളയേണ്ടിവരും.

ഇക്കാരണത്താല്‍ തന്നെ ഇത് കോവിഡിന് മുന്‍പ് ഇവയെ ആശ്രയിച്ചിരുന്ന സ്ഥിരം യാത്രക്കാരെ വലയ്ക്കുകയും, അവരെ കൂടുതല്‍ പണം മുടക്കി മറ്റ് യാത്രാ സൗകര്യങ്ങള്‍ തേടുന്നതിന് ഇടയാക്കുകയും ചെയ്യും.

സതേണ്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ആകെ 36 പാസഞ്ചര്‍ സര്‍വ്വീസുകള്‍ എക്സ്പ്രസ് സര്‍വ്വീസുകളായി ഉയര്‍ത്തപ്പെടും. ഇതില്‍ 10 എണ്ണം കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലൂടെ ഓടുന്നവയാണ്. ഇവയില്‍ ഏതാനും സര്‍വ്വീസുകള്‍ വളരെ തിരക്കേറിയവയാണ്.

യാത്രക്കാര്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും പുനഃസ്ഥാപിക്കപ്പെടുന്നതു മുതല്‍ സ്റ്റോപ്പുകളില്ലാത്തതിനാലും, ടിക്കറ്റ് ചാര്‍ജ്ജ് ഉയരുന്നതിനാലും മറ്റു മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം കാര്യങ്ങള്‍ പരിഗണിച്ച് തീരുമാനം പുനഃപരിശോധിക്കണമെന്നും, തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍ ഈ യാത്രക്കാരെ വഴിയാധാരമാക്കാതെ അവര്‍ക്കുതകുന്ന തരത്തില്‍ മെമു പോലുള്ള സര്‍വ്വീസുകള്‍ പകരം ആരംഭിക്കണമെന്നും എം.പി മന്ത്രിയോടും ചെയര്‍മാനോടും ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം6 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം7 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം10 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം10 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം21 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം22 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version