Connect with us

കേരളം

കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ യാത്രികന്‍റെ ലൈംഗീകാതിക്രമം

Screenshot 2023 10 23 190934

എറണാകുളം പെരുമ്പാവൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ യാത്രികന്‍റെ ലൈംഗീകാതിക്രമം. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്‌ അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവവുണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്‌ അസറുദ്ദീൻ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.

 

ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നില്‍ ഇയാൾ നഗ്നത പ്രദർശനവും നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികര്‍ ഇടപെട്ടു. അസറുദ്ദീനെ തടഞ്ഞുവച്ച് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.പിന്നാലെ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് അസറുദ്ദീനെ കസ്റ്റഡിയിൽ എടുത്തു.പെൺകുട്ടി നൽകിയ പരാതിയുടെയും, മൊഴിയുടെയും അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം4 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം8 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version