Connect with us

കേരളം

ഇടുക്കിയില്‍ മക്കളെ ഭയന്ന് വീട് വിട്ടിറങ്ങി അച്ഛനും അമ്മയും

Published

on

police 3

മക്കളുടെ ആക്രമണം ഭയന്ന് പ്രായമായ അച്ഛനും അമ്മയും കോടതിയെ സമീപിച്ചു. പ്ലാസ്റ്റിക് ഷെഡില്‍ നരക യാതനയില്‍ കഴിയുന്ന 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയുമാണ് മക്കളില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചിരുന്നു. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കി.

ഇടുക്കി കരുണാപുരത്താണ് സംഭവം. ആക്രമണം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി.

പെന്‍ഷന്‍ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്‌നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും. ഈ നരക യാതനയ്ക്കിടെയാണ് മദ്യലഹരിയിലെത്തിയ മകന്‍ ബിനു അമ്മയുടെ കൈ തല്ലിയൊടിച്ചത്.

ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിക്കുകയായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് മകന്റെ ഭീഷണി. മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിനു കോടതി നിര്‍ദേശം നല്‍കി. ഇത് നടപ്പാക്കാന്‍ ഇളയ മകന്‍ ബിജുവിനെ പിടികൂടാനുള്ള തെരച്ചലിലാണ് പൊലീസ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version