Connect with us

കേരളം

എറണാകുളത്ത് കുഞ്ഞിനെ കൊലപ്പെടുത്തി ഭാര്യയും ഭര്‍ത്താവും ആത്മഹത്യ ചെയ്തു; കാരണം തേടി പൊലീസ്

Published

on

എറണാകുളത്ത് പറവൂറിൽ മൂന്നരവയസുകാരന്‍ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍. പരവൂര്‍ സ്വകാര്യ ബസ്സ്റ്റാന്‍റിന് അടുത്ത് മില്‍സ് റോഡില്‍ വട്ടപ്പറന്പത്ത് വീട്ടില്‍ സുനില്‍, ഭാര്യ കൃഷ്ണേന്തു, മൂന്നരവയസുകാരന്‍ മകന്‍ അരവ് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുനിലിന് 38 വയസും, കൃഷ്ണേന്തുവിന് 30 വയസുമാണ്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

വീട്ടിലെ രണ്ട് ഫാനുകളില്‍ കെട്ടിതൂങ്ങി മരിച്ച നിലയിലാണ് സുനിലിന്‍റെയും ഭാര്യയുടെയും മൃതദേഹം കാണപ്പെട്ടത്. ആരവ് കൃഷ്ണ കട്ടിലിലാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്. അബുദാബിയില്‍ ലിഫ്റ്റ് ടെക്നീഷ്യനായിരുന്നു സുനില്‍.

കൊവിഡ് ആയതോടെ നാട്ടില്‍ എത്തി തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സുനില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധികളോ, കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യയുടെ കാരണം തേടുകയാണ് പൊലീസ്. മൂന്നരവയസുകാരന്‍ കുഞ്ഞിന്‍റെ കഴുത്തില്‍ കരുവാളിച്ച പാടുണ്ട്. ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 hours ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം1 day ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം2 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം2 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം2 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം2 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം2 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം2 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം3 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

കേരളം3 days ago

കേരള ബാങ്ക് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ.

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version