പ്രാദേശിക വാർത്തകൾ
പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ “വേനൽ കൂടാരം” അവധിക്കാല ക്ലാസ് ആരംഭിച്ചു
തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഈ മാസം 8, 9 തീയതികളിലായി സംഘടിപ്പിക്കുന്ന “വേനൽ കൂടാരം” അവധിക്കാല ക്ലാസ് പാറശാല ഗവൺമെന്റ് ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികളിൽ സഹൃദയഭാവവും സർഗാത്മകതയും വളർത്താൻ കലാസാംസ്കാരിക മേഖലയിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികളാണ് ഈ വേനൽ കൂടാരം അവധിക്കാല ക്ലാസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബെൻ ഡാർവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ പാറശാല
എം എൽ എ ശ്രീ. സി കെ ഹരീന്ദ്രൻ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. കുട്ടികളിൽ ഉണ്ടാകുന്ന അമിതാ ഉത്കണ്ഠയും ആശങ്കയും ലഘൂകരിക്കാൻ സർഗാത്മഗത വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നും. അതിനായി മുൻകൈയെടുത്തു വരുന്ന പാറശാല ബ്ലോക്ക് പഞ്ചായത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി ശ്രീ. സി കെ ഹരീന്ദ്രൻ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.
പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ചൂസ്മിത, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സെക്രട്ടറി ശ്രീമതി. കെ പി ചിത്ര തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഉദ്ഘാടന സെഷനോട് അനുബന്ധിച്ചുള്ള ആദ്യ സെഷൻ “മൊഴിമുറ്റം” എന്ന കാവ്യാസ്വാദന പരിപാടിക്ക് ശ്രീ മുരുകൻ കാട്ടാക്കട നേതൃത്വം നൽകി. തുടർന്ന് “വാക്കും വരെയും” എന്ന ചിത്രകല പഠന പരിപാടിക്ക് ശ്രീ. ഹരി ചാരുതയും നേതൃത്വം നൽകി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡി സുരേഷ് കുമാർ പങ്കെടുക്കുന്ന അതിഥി സല്ലാപത്തോട് കൂടി ആദ്യ ദിവസത്തെ സെഷനുകൾ സമാപിക്കുന്നതാണ്.
അടുത്ത ദിവസങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന പ്രസ്തുത “വേനൽ കൂടാരം” അവധിക്കാല ക്ലാസ്സിൽ ഗ്രാൻഡ് മാസ്റ്റർ ഡോക്ടർ ജി എസ് പ്രദീപ്,
ശ്രീ പ്രേംനാഥ്, ശ്രീ ദിവാകൃഷ്ണ, പാറശാല വിജയൻ, ശ്രീകൃഷ്ണ പൂജപ്പുര, ശ്രീ ജോബി, ശ്രീപുലിയൂർ ജയകുമാർ, ശ്രീ. ശിവജിത്ത് തുടങ്ങിയവർ വ്യത്യസ്ത മേഖലകളിലെ കലാസാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നു.
നാളെ വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം നെയ്യാറ്റിൻകര എം എൽ എ ശ്രീ കെ ആൻസലൻ ഉദ്ഘാടനം ചെയ്യുന്നതാണ്.