Connect with us

കേരളം

ഓടുന്ന ബസ് തടഞ്ഞുനിര്‍ത്തി, ബസിനകത്ത് കയറി പരാക്രമം; യുവാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

Screenshot 2023 12 08 201520

കൂറ്റനാട് സെന്ററിൽ യാത്രാ ബസിൽ അക്രമം നടത്തിയ രണ്ട് പേർക്കെതിരെ ചാലിശ്ശേരി പോലീസ് വധശ്രമത്തിന് കേസെടുത്തു. പാലക്കാട് – തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശങ്കർ ബസിന് നേരെ വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു ആക്രമണം. പട്ടാമ്പി വി കെ കടവ് റോഡിന് സമീപത്ത് ബസ് തടഞ്ഞ് നിർത്തിയ രണ്ട് പേരാണ് ബസിൽ കയറി ആക്രമണം നടത്തിയത്.

ഇരുവരും മദ്യ ലഹരിയിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. യാത്രക്കാരെയും കണ്ടക്ടറേയും യാത്രാമധ്യേ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കൂറ്റനാട് സെന്ററിൽ എത്തി ബസിൽ നിന്നും ഇറങ്ങിയ ഇവർ ബസിന്റെ ഫ്രണ്ട് ഗ്ലാസും വശങ്ങളിലെ ഗ്ലാസും കല്ലെടുത്ത് ഇടിച്ച് തകർത്തു. ബസ് ഡ്രൈവറുടെ പരാതിയിൽ പ്രതികൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version