Connect with us

Uncategorized

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച്  ഇന്ത്യന്‍ സൈന്യം

Published

on

india 1

 

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലാണ് പാക് സേന വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ 3.20നായിരുന്നു പ്രകോപനപരമായ ആക്രമണം.

ചെറിയ ആയുധങ്ങള്‍ കൊണ്ട് വെടിവെപ്പും മോര്‍ട്ടാര്‍ ഉപയോഗിച്ച് ഷെല്ലാക്രമണവും നടത്തിയെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്. പാക് വെടിവെപ്പിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഒക്ടോബര്‍ ഒന്നിന് കുപ്വാരയിലെ നൗഗാം മേഖലയിലെയും പൂഞ്ചിലെയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്‌സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും മൂന്നു സൈനികര്‍ വീരമ്യത്യു വരിച്ചിരുന്നു. അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണ്. കഴിഞ്ഞ എട്ടു മാസങ്ങള്‍ക്കിടെ 3000ലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് പാക് സൈന്യം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version