Connect with us

കേരളം

ഇരട്ട വോട്ട് കോൺ​ഗ്രസിന് കുരുക്കാകുന്നു ; പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട് ‌

padmaja

ഇരട്ട വോട്ടിൽ കുരുങ്ങി കോൺ​ഗ്രസ് നേതാക്കൾ. ചെന്നിത്തലയ്ക്ക് പുറമെ തൃശ്ശൂർ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ട്‌ ഉള്ളതായി കണ്ടെത്തി. തൃക്കാക്കരയിലും തൃശ്ശൂരിലുമാണ് പത്മജയുടെ പേര് ഉള്ളത്. തൃശ്ശൂരിലെ 29 -ാം നമ്പർ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂൾ 29എ പോളിങ്‌ സ്‌റ്റേഷനിലും, തൃക്കാക്കരയിലെ പനമ്പിള്ളി നഗർ 106 ാം നമ്പർ ബൂത്തായ ഗവ. എച്ച്‌എസ്‌എസിലുമാണ്‌ പത്മജയ്‌ക്ക്‌ വോട്ടുള്ളത്‌.

മകൻ കരുൺ മേനോനും ഇതേ ബൂത്തുകളിൽ വോട്ടുണ്ട്‌. രണ്ടിടത്തെയും വോട്ടർ ഐ.ഡി നമ്പരുകൾ വ്യത്യസ്‌തമാണെന്നതാണ്‌ ഇതിൽ ഏറെ ഗൗരവതരം. IDZ1713015 ആണ്‌ പത്മജയുടെ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർ ഐ.ഡി നമ്പർ, തൃക്കാക്കരയിലേത്‌ BXD1663863 ഉം ആണ്‌. കരുണിന്റേത്‌ തൃശ്ശൂരിൽ IDZ1735927 ഉം, തൃക്കാക്കരയിൽ BXD1663871 നമ്പർ വോട്ടർ ഐ.ഡികളാണ്‌.

വോട്ട്‌ താമസസ്ഥലത്തെ മണ്ഡലത്തിലേക്ക്‌ മാറ്റുകയല്ല ചെയ്‌തിരിക്കുന്നത്‌. പുതിയ വോട്ടറായി പേര്‌ ചേർക്കുകയാണ്‌ ചെയ്‌തത്‌. അതുകൊണ്ടാണ്‌ വ്യത്യസതമായ ഐ.ഡി നമ്പറുകളും വന്നിരിക്കുന്നത്‌. നിലവിൽ തൃക്കാക്കര മണ്ഡലത്തിൽ വോട്ടുള്ള കാര്യം ഒളിച്ചുവെച്ച്‌ തശൂരിൽ വോട്ടു ചേർക്കുകയായിരുന്നുവെന്ന്‌ വ്യക്തം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ അമ്മയ്‌ക്കും ഹരിപ്പാട്‌, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ വോട്ടുള്ളതായി തെളിഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം3 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം3 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം4 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം4 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version