Connect with us

Uncategorized

ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന് 90 ശതമാനം വരെ ഫലപ്രാപ്തി

Published

on

8b12bb3e 97f4 4327 9a6f b483052c2537 VPC PFIZER COVID VACCINE DESK THUMB.00 00 00 00.Still001 e1623068254882

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക.

വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ ഫലപ്രാപ്തി 90 ശതമാനമാണെന്ന് കണ്ടെത്തി.

ഒരുമാസം ഇടവിട്ടുള്ള രണ്ട് പൂര്‍ണ്ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനമായിരുന്നു ഫലപ്രാപ്തി. പരീക്ഷണത്തിന്റെ ശരാശരി ഫലപ്രാപ്തി 70 ശതമാനമാണ്.

രണ്ട് തരത്തിലുള്ള ഡോസുകളിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ലെന്നും കമ്പനി പറയുന്നു.

കോവിഡ് 19നെ പ്രതിരോധിക്കാന്‍ വളരെയധികം ശേഷിയുള്ളതാണ് ഈ വാക്‌സിനെന്ന് ഇതിന്റെ ഫലപ്രാപ്തിയും സുരക്ഷാ പരിശോധനകളും ഉറപ്പുനല്‍കുന്നതായി ആസ്ട്രസെനേക മേധാവി പാസ്‌കല്‍ സോറിയോട്ട് പ്രസ്താവനയില്‍ അറിയിച്ചു.

ലോകത്തെങ്ങുമുള്ള വിതരണത്തിന് ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറുകോടി ഡോസ് ഉല്‍പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിക്കുന്ന വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് കഴിഞ്ഞദിവസം കമ്പനി വ്യക്തമാക്കിയിരുന്നു.

മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൊഡേര്‍ണ വികസിപ്പിക്കുന്ന വാക്‌സിന് 94.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും കഴിഞ്ഞദിവസം കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version