Connect with us

കേരളം

നാല് ലക്ഷത്തിലധികം വ്യാജ വോട്ടർമാരുടെ ലിസ്റ്റ് ഇന്ന് രാത്രി 9 മണിക്ക് പുറത്തുവിടും

Published

on

chennithala operation twins

സംസ്ഥാനത്തെ നാലരലക്ഷത്തിലധികം വരുന്ന വ്യാജ വോട്ടർമാരുടെ ലിസ്റ്റ് ഇന്ന് രാത്രി 9 മണിക്ക് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹമത് പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നത് ഓപ്പറേഷൻ ട്വിൻസ് എന്ന് പേരിട്ടിട്ടുള്ള വെബ്സൈറ്റ് വഴിയാണ് ലിസ്റ്റ് പുറത്തുവിടുന്നത്.

Must read; കേരളത്തിൽ 4,34,000 വ്യാജവോട്ടര്‍മാര്‍; ലിസ്റ്റ് പുറത്തുവിട്ട് ഓപ്പറേഷൻ ട്വിൻസ്

അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

വ്യാജവോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സന്തോഷകരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമാണെണ് ഹൈക്കോടതി വിധിയോടെ വ്യക്തമായി.

38,000 ഇരട്ടവോട്ടര്‍മാര്‍ മാത്രമേ ഉള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് ശരിയല്ല. 4,34,000 വ്യാജവോട്ടര്‍മാര്‍ ഉണ്ട് എന്ന നിലപാടില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഇന്ന് രാത്രി ഒമ്പത് മണിക്ക് ഈ വ്യാജവോട്ടര്‍മാരുടെ പൂര്‍ണ്ണമായ ലിസ്റ്റും വിവരങ്ങളും www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പുറത്ത് വിടും. പൊതുജനങ്ങള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും അത് പരിശോധിക്കാം, എന്നിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അത് സംബന്ധിച്ച വിവരം നല്‍കാം.

വ്യാജ വോട്ടര്‍മാരെ കണ്ടെത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. കമ്മീഷന്‍ ബി.എല്‍.ഒമാരോട് നോക്കാനാണ് പറഞ്ഞത്. ബി.എല്‍.ഒമാര്‍ക്ക് അതത് ബൂത്തിലെ ഇരട്ടിപ്പ് മാത്രമേ രേഖപ്പെടുത്താന്‍ കഴിയൂ. പല ബൂത്തുകളില്‍ ഒരേ ഫോട്ടോവച്ചുള്ള ഇരട്ടിപ്പ് കണ്ടെത്താന്‍ ബി.എല്‍.ഒ മാര്‍ക്ക് കഴിയില്ല. അതുപോലെ പല മണ്ഡലങ്ങളിലായി പടര്‍ന്ന് കിടക്കുന്ന ഇരട്ടിപ്പുകളും ബി.എല്‍.ഒമാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. വളരെ ദിവസങ്ങള്‍ എടുത്ത് ഞാനും എന്റെ സഹപ്രവര്‍ത്തകരും കഠിനമായി പരിശ്രമിച്ചാണ് ഈ വ്യാജവോട്ടര്‍മാരെ കണ്ടെത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ കണ്ടെത്തിയ 4,34,000 വ്യാജ വോട്ടർമാരേക്കാൾ കൂടുതല്‍ വ്യാജ വോട്ടര്‍മാര്‍ ഉണ്ടാവാം. ഈ കണ്ടെത്തല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ചെയ്യേണ്ട കാര്യമായിരുന്നു.

കോടതി അംഗീകരിച്ച നിബന്ധനകളില്‍ വ്യാജവോട്ടര്‍മാരില്‍ നിന്ന് സത്യവാങ്ങ്മൂലം വാങ്ങണമെന്നത് എങ്ങിനെ പ്രായോഗികമാവും എന്ന് മനസിലാവുന്നില്ല. കള്ളവോട്ട് ചെയ്യാന്‍ പോകുന്നവര്‍ സത്യവാങ്ങ്മൂലം നല്‍കുമോ. ഒരാളുടെ പേരില്‍ എട്ടും പത്തും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്. അത് വോട്ടര്‍ അറിയണമെന്നില്ല. അപ്പോള്‍ അവര്‍ എങ്ങനെയാണ് സത്യവാങ്ങ്മൂലം നല്‍കുക? തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന നടത്തി മുഴുവന്‍ വ്യാജവോട്ടും നീക്കം ചെയ്യുകയാണ് വേണ്ടത്. ജനപ്രാതിനിധ്യനിയമം അനുസരിച്ച് ഒരാള്‍ക്ക് ഒരു വോട്ടു മാത്രമേ പാടുള്ളു. അത് മാത്രമേ അനുവദിക്കാവൂ. പ്രതിപക്ഷം തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വ്യാജവോട്ട് ചെയ്യാന്‍ പാടില്ല എന്ന് പ്രതിപക്ഷത്തിന് നിര്‍ബന്ധമുണ്ട്. വ്യാജവോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് സര്‍ക്കാരാണ്. അത് അനുവദിക്കാനാവില്ല.

കള്ളവോട്ട് തടയാന്‍ ബൂത്തുകളില്‍ ക്യാമറ വയ്ക്കണം, ആവശ്യമായി സ്ഥലങ്ങളില്‍ കേന്ദ്ര സേനയെ വിന്യസിക്കണം തുടങ്ങിയ കോടതിയുടെ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

എണ്‍പത് വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ വീട്ടില്‍ ചെന്ന് ശേഖരിക്കുന്നതില്‍ വലിയ കൃത്രിമം നടക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. ചിലയിടത്ത് ഭീഷണിപ്പെടുത്തുന്നു. ചിലയിടത്ത് പെന്‍ഷന്‍ കൊടുത്തശേഷം വോട്ട് ചെയ്യിക്കുന്നു. ഇതൊക്കെ മര്യാദകെട്ട നടപടികളാണ്.  ഇവിടെ എന്തും ചെയ്യാമെന്ന അവസ്ഥയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ല് വില കല്‍പിക്കുന്ന ഉദ്യോഗസ്ഥരുണ്ട്, ഇവര്‍ക്കെതിരെ കര്‍ശനമായി നടപടി വേണം.

വീടുകളില്‍ പോയി ശേഖരിക്കുന്ന വോട്ടുകള്‍ സ്ട്രോംഗ് റൂമില്‍ സൂക്ഷിക്കണമെന്നാണ് കോടതി പറയുന്നത്. എന്നാല്‍ പലേടത്തും സ്ട്രോംഗ് റൂമില്ല. മേശ വലിപ്പിലും മേശക്കടിയിലുമായി സൂക്ഷിക്കുകയാണ്. ഇങ്ങനെ ലാഘവത്തോടെ ഇത് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.

രമേശ് ചെന്നിത്തല

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version