Connect with us

കേരളം

ദേശീയപാതയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷന്‍ സേഫ് പദ്ധതി ആരംഭിച്ചു

Published

on

n2534213324bc831cbd8b9012d8d4e825b0bc5990df3d04e37a4c1a388c66ac41e3718a89e

റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച്‌ ദേശീയപാതയില്‍ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷന്‍ സേഫ് പദ്ധതി ആരംഭിച്ചു. വാളയാര്‍- വടക്കഞ്ചേരി പാതയിലാണ് പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ്, ഹൈവേ പൊലീസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ക്യൂബ് ഹൈവേയ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.

ദിനംപ്രതി 15000ല്‍ അധികം വാഹനങ്ങളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. കേരളത്തിലേക്കുള്ള പ്രവേശന കവാടമെന്ന നിലയില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ പ്രധാനമായും തിരഞ്ഞെടുക്കുന്നത് ഈ പാതയാണ്. 2020ല്‍ 145 അപകടങ്ങളിലായി 31 മരണവും നൂറോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതി ഉദ്ഘാടനം വാളയാറില്‍ ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥ് നിര്‍വഹിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ വി.എ.സഹദേവന്‍ അദ്ധ്യക്ഷനായി. ആര്‍.ടി.ഒ പി.ശിവകുമാര്‍ മുഖ്യാതിഥിയായി. എന്‍.എച്ച്‌.എ.ഐ പ്രൊജക്‌ട് ഡയറക്ടര്‍ സജ്ജയ് കുമാര്‍, റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.എസ്.മുത്തുകുമാര്‍, എം.വി.ഐ അനില്‍കുമാര്‍ സംസാരിച്ചു.

ലൈന്‍ ട്രാഫിക് നിരീക്ഷിക്കും
54 കി.മീ വരുന്ന പാതയില്‍ പ്രധാനമായും വാഹനങ്ങള്‍ ലൈന്‍ ട്രാഫിക്​ പൂര്‍ണ്ണമായും പാലിക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കുക. വാളയാര്‍ ടോള്‍പ്ലാസ, ചന്ദ്രനഗര്‍, കുഴല്‍മന്ദം, ആലത്തൂര്‍ ഭാഗങ്ങളില്‍ ഇതുസംബന്ധിച്ച്‌ ലഘുലേഖ വിതരണവും ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കുന്നുണ്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ സ്ക്വാഡ് ഇന്നുമുതല്‍ ശക്തമായ പരിശോധന നടത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം7 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം15 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം17 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം17 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version