Connect with us

കേരളം

രോഗികളെ വലച്ച് അലോപ്പതി ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം; മണിക്കൂറുകളായി തളർന്ന് രോഗികൾ

Published

on

waiting for doctor

ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണത്തില്‍ സംസ്ഥാനത്തെ പല ആശുപത്രികളിലും രോഗികളെ ദുരിതത്തിലാക്കി. മിക്ക മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും രോഗികള്‍ മണിക്കൂറുകളായി കാത്തുനില്‍ക്കുകയാണ്. മെഡിക്കല്‍ കോളജുകളിലും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുമെത്തിയ രോഗികള്‍ പലരും ചികിത്സ കിട്ടാതെ വിഷമത്തിലായി.

ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത ഒപി ബഹിഷ്‌കരണത്തില്‍ വലഞ്ഞത് സാധാരണക്കാരായ രോഗികള്‍.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനംചെയ്ത സമരത്തില്‍ കെ.ജി.എം.ഒ.എ, കെ.ജി.എം.സി.ടി.എ, കെ.ജി.എസ്.ഡി.എ, കെ. ജി.ഐ.എം.ഒ.എ, കെ.പി.എം.സി.ടി.എ തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ധാരാളം രോഗികള്‍ എത്തിയിരുന്നു. എന്നാല്‍ പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല.

ചികിത്സ നിഷേധിക്കില്ലെന്നും ഗുരുതരാവസ്ഥയിലുളള രോഗികളെ ചികിത്സിക്കുമെന്നും കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ.ബിനോയ് വ്യക്തമാക്കി. എന്നാല്‍ ബഹിഷ്‌കരണത്തെക്കുറിച്ച് അറിയാതെ മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ മറ്റ് അസുഖങ്ങളുമായി എത്തിയ രോഗികള്‍ നിരവധിയാണ്. ഇവര്‍ക്കെല്ലാം പൂര്‍ണമായി ചികിത്സ നിഷേധിക്കുന്ന സ്ഥിതിയാണ്.

കൊറോണ കാലത്ത് ഒപി ബഹിഷ്‌കരണത്തിലേക്ക് നീങ്ങിയ ഡോക്ടര്‍മാരുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ചാണ് അലോപ്പതി ഡോക്ടര്‍മാര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. തീരുമാനം വന്നപ്പോള്‍ മുതല്‍ ഇതിനെതിരേ അലോപ്പതി ഡോക്ടര്‍മാര്‍ ശബ്ദമുയര്‍ത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version