Connect with us

ആരോഗ്യം

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

on

ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം സുഗമമാക്കുന്നതിനും പഠന സാമഗ്രികളുടെ ദുരുപയോഗം ഒഴിവാക്കുന്നതിനും കൊവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിനും ലക്ഷ്യമിടുന്ന നിര്‍ദേശങ്ങള്‍ ചുവടെ

1. പഠനത്തിന് ഉപയോഗിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ടാബ് റീ ചാര്‍ജ് ചെയിട്ടുണ്ടെന്നും പഠനസമയത്തേക്ക് ആവശ്യമായ ഡാറ്റ ഉണ്ടെന്നും മുന്‍കൂട്ടി ഉറപ്പാക്കുക.

2. ഡിസ്‌പ്ലേ വ്യക്തമായി കാണത്തക്കവിധം അനുയോജ്യമായ സ്ഥലത്ത് ഉപകരണം വയ്ക്കുക.

3. ക്ലാസുകളുടെ തത്സമയ വെബ് സ്ട്രീമിംഗ് കാണുന്നതിനായി https://victers.kite.kerala.gov.in/ എന്ന ലിങ്ക് ഉപയോഗിക്കുക.

4. സംപ്രേഷണം കഴിഞ്ഞ ക്ലാസുകള്‍ വീണ്ടും കാണുന്നതിന് https://www.youtube.com/itsvicters എന്ന ലിങ്കാണ് ഉപയോഗിക്കേണ്ടത്.

5. പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ ക്ലാസുകള്‍ വീക്ഷിക്കുമ്പോള്‍ രക്ഷാകര്‍ത്താക്കളില്‍ ഒരാള്‍ നിര്‍ബന്ധമായും ഒപ്പമുണ്ടാകണം.

6. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പവും രക്ഷിതാക്കളുടെ സാന്നിധ്യം അഭികാമ്യമാണ്.

7. പാഠഭാഗങ്ങളിലെ സംശയങ്ങള്‍ സ്‌കൂളിലെ ബന്ധപ്പെട്ട അധ്യാപകരോട് ഫോണിലൂടെയോ അനുവദനീയമായ സോഷ്യല്‍മീഡിയ ഗ്രൂപ്പിലൂടെയോ ചോദിക്കാം.

8. പാഠാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഡോക്യുമെന്റുകള്‍, വര്‍ക്ക് ഷീറ്റുകള്‍ തുടങ്ങിയവ അധ്യാപകര്‍ നിര്‍ദേശിക്കുന്ന മാധ്യമങ്ങളിലൂടെ മാത്രം ഷെയര്‍ ചെയ്യുക.

9. പഠനാവശ്യത്തിനു മാത്രമാണ് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണം.

10. അധ്യാപകരുടെ നിര്‍ദേശപ്രകാരം മാത്രമെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവൂ.

11. അനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഒഴിവാക്കണം.

12. അപരിചിതമായ നമ്പരുകളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ വിദ്യാര്‍ഥികള്‍ അറ്റന്‍ഡ് ചെയ്യുകയോ ആ നമ്പരിലേക്ക് തിരിച്ചുവിളിക്കുകയോ ചെയ്യരുത്.

13. ഒന്നിലധികം കുട്ടികള്‍ ഒന്നിച്ചാണ് ക്ലാസില്‍ പങ്കുചേരുന്നതെങ്കില്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം11 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം12 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം16 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം20 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം21 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം21 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം23 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം23 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version