Connect with us

കേരളം

കോളേജുകളിൽ ഓൺലൈൻ ക്ലാസ്സുകൾ ജൂൺ ഒന്നു മുതൽ; ദിവസം രണ്ടു മണിക്കൂർ ക്ലാസ്

Published

on

online student1
പ്രതീകാത്മക ചിത്രം

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു.

വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തിൽ നൽകും. രാവിലെ 8.30നും വൈകുന്നേരം 3.30നുമിടയിലായിരിക്കും ക്‌ളാസ്. എല്ലാ ദിവസവും ചുരുങ്ങിയത് രണ്ടു മണിക്കൂറെങ്കിലും ക്‌ളാസ് നടത്താനാണ് തീരുമാനം.
വിദ്യാർത്ഥികൾക്കു കൂടി സൗകര്യപ്രദമായ രീതിയിൽ ക്‌ളാസുകൾ ക്രമീകരിക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം.

കോളേജിന്റെ ഓരോ ദിവസത്തെയും പ്രവർത്തനത്തിന് ആവശ്യമായ അത്യാവശ്യ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കോവിഡ് നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ ബദ്ധിമുട്ട് നേരിടുന്നവർ പ്രിൻസിപ്പലിനെ അറിയിക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോം ആയി ക്‌ളാസ് എടുക്കാം.അധ്യാപകർ ക്‌ളാസ് എടുത്തതു സംബന്ധിച്ച റിപ്പോർട്ട് ആഴ്ചയിൽ ഒരിക്കൽ വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് നൽകണം.

ഓൺലൈൻ ക്‌ളാസുകളിൽ പങ്കെടുക്കാനാവശ്യമായ സാങ്കേതിക സഹായം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മുൻകൈ എടുക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 mins ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 hour ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം2 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം3 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version