Connect with us

കേരളം

ഫസ്റ്റ് ബെല്ലിന് ഇന്നു തുടക്കം

Published

on

കോവിഡ് കാലത്ത് അധ്യയനവർഷവും ചരിത്രമാകുകയാണ്. യൂണിഫോമണിഞ്ഞ് ഭാരമേറിയ ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ഈ വർഷമില്ല. അധ്യാപകർ നേരിട്ട് വരാതെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകൾ ഇന്ന് രാവിലെ 10ന് തുടങ്ങും.
ഓരോ ക്ലാസിലെയും വിവിധ വിഷയങ്ങളുടെ പാഠഭാഗങ്ങൾ നിശ്ചിത സമയക്രമത്തിൽ വിദ്യാഭ്യാസവകുപ്പിന്‍റെ ടെലിവിഷൻ ചാനലായ വിക്ടേഴ്സിലും ലഭ്യമായ മറ്റ് ഓണ്‍ലൈൻ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുകയും കുട്ടികൾ വീട്ടിലിരുന്ന് കാണുകയും ചെയ്യുന്ന രീതിയിലാണ് ഇന്ന് ക്ലാസുകൾ ആരംഭിക്കുന്നത്.
ആവശ്യമായ ഇൻപുട്ടുകളോടെ, വീഡിയോ രൂപത്തിൽ വിദഗ്ധർ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചർച്ചയും സംശയദൂരീകരണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളിലാണ് നടക്കുക.
പ്രീ സ്കൂൾ മുതൽ പ്ലസ്ടു വരെ ഓണ്‍ലൈൻ ക്ലാസ്‌സുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് സ്കൂളുകൾക്ക് വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകിയതായി സമഗ്ര ശിക്ഷാ ജില്ലാ കോ ഒാർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം അറിയിച്ചു. രാവിലെ 10ന് ഓണ്‍ലൈൻ പ്രവേശനോത്സവം ജില്ലാ വിദ്യാഭ്യാസ മേധാവികൾ, സ്കൂൾ പ്രിൻസിപ്പൽ, ഹെഡ് മാസ്റ്റർ, പിടിഎ/ എംപിടിഎ/ ജനപ്രതിനിധികൾ, ക്ലാസ് ടീച്ചർ എന്നിവരുടെ ആശംസാ സന്ദേശത്തോടെയാണ് ആരംഭിക്കുക.
വിക്ടേഴ്സ് ചാനലിൽ നടക്കുന്ന “ഫസ്റ്റ് ബെൽ’ പ്രത്യേക പഠന ക്ലാസുകൾക്കൊപ്പം ജില്ലയിൽ ഓരോ ക്ലാസുകളിലെയും അധ്യാപകരുടെ ഇടപെടൽ കൂടിയുണ്ടാവും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version