Connect with us

കേരളം

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രം, ഇപ്പോള്‍ നടപടിയില്ല; വിദ്യാഭ്യാസമന്ത്രി

Published

on

വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്തുകാരണം കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തത് എന്ന കാര്യം ബോധ്യപ്പെടുത്തണം. വിശദീകരണം നല്‍കുന്നത് പരിശോധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അധ്യാപകരും അനധ്യാപകരുമായി സംസ്ഥാനത്ത് അയ്യായിരത്തോളം പേര്‍ വാക്‌സിനെടുക്കാത്തവരായി ഉണ്ട്. വാക്‌സിനെടുക്കാത്തവരെ സ്‌കൂളില്‍ വന്ന് ക്ലാസ് എടുക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരാം. വാക്‌സിനെടുക്കാത്തവരെ ഒരുതരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 47 ലക്ഷം വിദ്യാര്‍ഥികളാണ് ഉള്ളത്. ഇവരുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത്. സമൂഹത്തിന്റെ താത്പര്യം പരിഗണിക്കാന്‍ അധ്യാപകര്‍ തയ്യാറാവണം. വാക്‌സിനെടുക്കാത്ത അധ്യാപകരുള്ള സകൂളുകളിലേക്ക് കുട്ടികളെ അയക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നിലവില്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സാവകാശം നല്‍കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ അടക്കം എന്തു കാരണം കൊണ്ടാണ് വാക്‌സിന്‍ എടുക്കാത്തത് എന്നതില്‍ വിശദീകരണം നല്‍കണം. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version