Connect with us

കേരളം

കടല്‍ക്ഷോഭം രൂക്ഷം; വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായവരില്‍ ഒരാള്‍ മരിച്ചു

Published

on

fishing boat180140 1575795727

തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മുങ്ങി കാണാതായ മൽസ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. പൂന്തുറ സ്വദേശി ഡേവിഡ്സണ്‍ ആണ് മരിച്ചത്. കാണാതായവരിൽ ഒരാൾ പൂവാറിനടുത്ത സ്ഥലത്തേക്ക് നീന്തി രക്ഷപെട്ടതായി ബന്ധുക്കൾ അറിയിച്ചു. ശെൽവരാജിന് വേണ്ടി തിരച്ചിൽ തുടരുകയാണ്.

അടിമലത്തുറയ്ക്കടുത്ത് നിന്നാണ് ഡേവിഡ്സണിന്റെ മൃതദേഹം ലഭിച്ചത്.നേവിയും മൽസ്യത്തൊഴിലാളികളും കോസ്റ്റ്ഗാർഡും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. നേവിയുടെ വിമാനവും തിരച്ചിലിനിറങ്ങിയിട്ടുണ്ട്. വിഴിഞ്ഞത്തുനിന്ന് ഇന്നലെ മീന്‍പിടിക്കാന്‍ പോയ വള്ളത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് തിരികെ വരുംവഴി തീരത്തിനടുത്ത് വച്ച് വള്ളം തകരുകയായിരുന്നു.

മന്ത്രിമാരായ സജി ചെറിയാന്‍, ആന്റണി രാജുവും വിഴിഞ്ഞത്ത് തീരരക്ഷസേന അധികൃതരുമായി തെരച്ചില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. അതേസമയം മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരച്ചില്‍ ആരംഭിച്ചതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു. വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.

ആറ് പേരാണ് വള്ളം മറിഞ്ഞ് അപകടത്തില്‍ പെട്ടത്. നാല് പെരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഒരാള്‍ നീന്തി കരക്കെത്തി.പൂന്തുറ സ്വദേശികളായ ടെന്നിസണ്‍, ഡാര്‍വിന്‍ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ് ആശുപത്രിയിലാക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version