Connect with us

കേരളം

തിരുവനന്തപുരത്ത് മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Published

on

Screenshot 2023 11 15 081711

തിരുവനന്തപുരത്ത് മുക്കുപണ്ടം പണയംവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ കബളിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി പാങ്ങോട് കാഞ്ചിനട കൊച്ചാലുമ്മൂട് തോട്ടരികത്തു വീട്ടില്‍ ഇര്‍ഷാദാണ് (43) അറസ്റ്റിലായത്. വെഞ്ഞാറമൂട്ടില്‍ നിരവധി സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച കേസില്‍ ഇയാളുടെ കൂട്ടുപ്രതിയായ നൗഷാദ് സെപ്റ്റംബറില്‍ അറസ്റ്റിലായിരുന്നു. അന്ന് നൗഷാദിനൊപ്പം ഇയാളുമുണ്ടായിരുന്നെങ്കിലും പൊലീസി‌ന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

അടുത്ത ദിവസങ്ങളില്‍ ഇയാള്‍ പാങ്ങോട് എത്താറുണ്ടന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പാങ്ങോട് ചുമതലയുള്ള വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണയുടെ നേതൃത്തിലുള്ള പൊലീസ് സംഘം ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. എസ്.ഐമാരായ ഷാന്‍. എസ്.എസ്, ഷാജി. എം.എ., സിവിൽ പൊലീസ് ഓഫിസര്‍മാരായ സുധീഷ്, സജി, സൂരജ്, വിഷ്ണു, അച്ചു ശങ്കര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വയ്യേറ്റുള്ള ഒരു സ്വർണ പണയ സ്ഥാപനത്തിലാണ് നൗഷാദും ഇർഷാദും പണയം വയ്ക്കാൻ എത്തിയത്. നൗഷാദ് പണയം വയ്ക്കാനെത്തിയപ്പോൾ സ്ഥാപനത്തിന് പുറത്ത് ഇർഷാദും ഉണ്ടായിരുന്നു. നൗഷാദ് നൽകിയ ആഭരണങ്ങളില്‍ സംശയം തോന്നിയ സ്വർണപണയ സ്ഥാപനത്തിന്റെ ഉടമസ്ഥൻ വെഞ്ഞാറമൂട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നൗഷാദിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പുറത്തു നില്‍ക്കുകയായിരുന്ന ഇര്‍ഷാദ് രക്ഷപ്പെട്ടു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം53 mins ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം19 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം21 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version