Connect with us

കേരളം

ഒരു ലക്ഷം പുതിയ മുൻഗണന റേഷൻ കാർഡുകൾ കൂടി; വിതരണോദ്ഘാടനം ഇന്ന്

Published

on

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിക്കും.

സർക്കാരിലേക്ക് സ്വമേധയാ സറണ്ടർ ചെയ്ത കാർഡുകളിൽ 1,53,242 മുൻഗണന കാർഡുകൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുൻഗണന റേഷൻ കാർഡുകൾ കൂടി തരം മാറ്റി വിതരണം ചെയ്യുന്നത്.

ഇതോടെ ഈ സർക്കാർ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുൻഗണന റേഷൻകാർഡുകളുടെ എണ്ണം 2,53,999 ആകും. ഏറ്റവും അർഹരായവരെ ഉൾക്കൊള്ളിച്ചാണു സംസ്ഥാന സർക്കാർ ഒരു ലക്ഷം കുടുംബങ്ങൾക്ക് തരം മാറ്റിയ മുൻഗണന കാർഡുകൾ നൽകുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് വിതരണം ചെയ്തിട്ടുമുണ്ട്. ചടങ്ങിൽ വിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.

സംസ്ഥാനതല ചടങ്ങിനൊപ്പം സംസ്ഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലും ഇതോടൊപ്പം മുൻഗണന കാർഡുകളുടെ വിതരണം നടക്കും. ഇടുക്കി ജില്ലയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, തൃശൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, മലപ്പുറത്ത് മന്ത്രി വി അബ്ദു റഹ്‌മാൻ എന്നിവരും മുൻഗണന കാർഡ് വിതരണത്തിന് നേതൃത്വം നൽകും. മറ്റു ജില്ലകളിൽ ജില്ലകളിലെ എംഎൽഎമാരുടെ സാന്നിധ്യത്തിൽ കാർഡുകൾ വിതരണം ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം21 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം23 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം1 day ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം1 day ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version