Connect with us

കേരളം

നൂറ്​ കോടിയുടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കട്ടപ്പുറത്ത്​; ലോഫ്ലോറുകള്‍ പണിമുടക്കിയിട്ട്​ മാസങ്ങള്‍

സ്പെയര്‍പാര്‍ട്സ് ക്ഷാമവും അറ്റകുറ്റപ്പണി നടത്താത്തതും മൂലം കട്ടപ്പുറത്തായത് കെ.എസ്.ആര്‍.ടി.സിയുടെ 104 ലോഫ്ലോര്‍ ബസുകൾ​. ലക്ഷങ്ങള്‍ വിലയുള്ള സ്കാനിയയും വോള്‍വോയും ഇതില്‍ ഉള്‍പ്പെടും. 11 ഡിപ്പോയിലായി 91.96 കോടി രൂപ വിലമതിക്കുന്ന ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നതെന്ന് വിവരാവകാശരേഖയില്‍ വ്യക്തമാകുന്നു.

509 ലോഫ്ലോര്‍ ബസാണ് കോര്‍പറേഷനുള്ളത്. ഇതില്‍ 17 സ്കാനിയ, 202 വോള്‍വോ, 290 ഇന്ത്യന്‍ നിര്‍മിത ലോഫ്ലോര്‍ ബസുകള്‍ എന്നിവയാണുള്ളത്.അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതും സ്പെയര്‍പാര്‍ട്​സ്​ കിട്ടാത്തതുമാണ് 104 ബസ്​ ഓടിക്കാന്‍ കഴിയാത്ത അവസ്ഥയിലാകാന്‍ കാരണം. വാടകക്കരാര്‍ വ്യവസ്ഥയില്‍ 10 ഇലക്‌ട്രിക് ബസ്​ നിരത്തിലിറക്കിയെങ്കിലും ഇപ്പോള്‍ ഒന്നും സര്‍വിസ് നടത്തുന്നില്ല.

സി.എന്‍.ജിയില്‍ ഓടിക്കാവുന്ന ഒരുബസ് എറണാകുളം ഡിപ്പോയില്‍ സര്‍വിസ് നടത്തുന്നുണ്ട്. ഒരു വോള്‍വോ ബസ് നിരത്തിലിറക്കാന്‍ 93.01 ലക്ഷമാണ് ​ചെലവ്. ലൈലന്‍ഡ് ബസ് നിരത്തിലിറക്കാന്‍ 39.42 ലക്ഷവും ടാറ്റ ലോഫ്ലോര്‍ ബസ് നിരത്തിലിറക്കാന്‍ 39.46 ലക്ഷവുമാണ് വേണ്ടിവരുന്നത്. മള്‍ട്ടി ആക്സില്‍ സ്കാനിയക്ക് 99.15 ലക്ഷവും വോള്‍വോ മള്‍ട്ടി ആക്സിലിന് 94.39ലക്ഷവുമാണ് ചെലവ്. 202 വോള്‍വോ ലോഫ്ലോര്‍ ബസും 17 സ്കാനിയ ലോഫ്ലോറും ഉള്ളതില്‍ നിരത്തിലുള്ളത് 132 എണ്ണം മാത്രമാണ്.

അതായത് 219 ഇറക്കുമതി വോള്‍വോ, സ്കാനിയ ബസുകളില്‍ 87എണ്ണവും കട്ടപ്പുറത്താണ്. അപകടത്തില്‍ തകര്‍ന്ന ഒരു സ്കാനിയ, വോള്‍വോ, അശോക് ലൈലന്‍ഡ് എന്നിവ ഇതിനുപുറമെയാണ്.വിദേശനിര്‍മിത ബസുകള്‍ നിരത്തിലിറക്കുമ്ബോഴുണ്ടാകുന്ന അറ്റകുറ്റപ്പണിക്കും മറ്റും കെ.എസ്.ആര്‍.ടി.സിക്ക് സംവിധാനമില്ലാത്തതാണ് കോടികളുടെ നഷ്്ടത്തിനിടയാക്കുന്നത്. വിവരാവകാശ നിയമപ്രകാരം പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റ് എം.കെ. ഹരിദാസിനാണ് ഇക്കാര്യങ്ങള്‍ വിശദമാക്കി കോര്‍പറേഷന്‍ മറുപടി നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version