Connect with us

കേരളം

ഓണക്കാലത്തെ യാത്രാ ദുരിതം, കേന്ദ്രത്തിൽ നിന്ന് ആദ്യ അനുകൂല തീരുമാനം എത്തി, സ്പെഷ്യൽ ട്രെയിൻ മുംബൈ ടു കേരള

Screenshot 2023 08 12 181720

ഉത്സവാഘോഷ കാലത്ത് നാട്ടിലെത്തുകയെന്നതാണ് ഭൂരിഭാഗം മറുനാടൻ മലയാളിയുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നത് ട്രെയിൻ, ബസ്, ഫ്രൈറ്റ് ടിക്കറ്റുകളുടെ ക്ഷാമമാണ്. എല്ലാ തവണയുമുള്ളത് പോലെ ഇത്തവണയും വലിയ പ്രതിസന്ധിയാണ് മറുനാടൻ മലയാളികൾ നേരിടുന്നത്. കേന്ദ്രത്തിനോട് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട കേരളത്തിന് ഇത്തവണ ചെറിയ ഒരു ആശ്വാസത്തിന് വകയുണ്ട്.

ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കം. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയിൽ നിന്നും ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. പൽവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകും.

ഓണക്കാലം അടുക്കുന്തോറും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനുള്ള മലയാളികളുടെ ചിലവും വ‍ർധിക്കുകയാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ബസിലെത്താമെന്ന് വിചാരിച്ചാൽ ടിക്കറ്റ് വില കണ്ട് പലരും ആഗ്രഹം പോലും ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് ഓണക്കാലത്ത് സ്പെഷ്യൽ ട്രെയിൻ എന്നതാണ് പരിഹാരമാർഗം. ഇതിനായി ആദ്യം മുതലെ മന്ത്രിമാർ അടക്കമുള്ളവർ നീക്കം നടത്തി വരികയായിരുന്നു. അതിനിടയിടെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസും ഇടപെട്ടു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടാണ് കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയത്. ബംഗളൂരു , ചെന്നൈ , ദില്ലി , കൊൽക്കത്ത , ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന ആവശ്യമായിരുന്നു കെ വി തോമസ് കത്തിലൂടെ ഉന്നയിച്ചിരുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം6 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം7 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം7 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം8 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം9 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version