Connect with us

കേരളം

സംസ്ഥാനത്ത് ഓണക്കിറ്റ്‌ വാങ്ങിയത്‌ 70 ലക്ഷം പേർ; അടുത്ത പ്രവൃത്തി ദിനവും കിറ്റ്‌ ലഭിക്കും

Published

on

സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ്‌ ഇതുവരെ 70 ലക്ഷം പേർ വാങ്ങിയതായി റിപ്പോർട്ട്. 80–-85 ലക്ഷം കാർഡുടമകളാണ്‌ സാധാരണ ഭക്ഷ്യക്കിറ്റ്‌ വാങ്ങാറ്‌. ഇതുപ്രകാരം പതിനഞ്ച്‌ ശതമാനത്തോളം പേർ മാത്രമാണ്‌ ഇനി കിറ്റ്‌ വാങ്ങാനുള്ളത്‌. ഭൂരിഭാഗം പേർക്കും കിറ്റ്‌ കിട്ടിയില്ലെന്ന പ്രചാരണം ഇതോടെ പൊളിഞ്ഞു.

വെള്ളിയാഴ്‌ച വൈകിട്ട്‌ വരെയുള്ള കണക്കുപ്രകാരം 70 ലക്ഷത്തോളം പേർ കിറ്റ്‌ വാങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ്‌ കൂടുതൽ പേരും വാങ്ങിയത്‌. നഗരങ്ങളിലെ റേഷൻ കടകളിൽ കാര്യമായ തിരക്ക്‌ അനുഭവപ്പെട്ടില്ല. മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക്‌ നേരത്തേ കിറ്റ്‌ വിതരണം ചെയ്‌തിരുന്നു. കിറ്റ്‌ വാങ്ങാത്ത എല്ലാവർക്കും അടുത്ത പ്രവൃത്തി ദിനം കിറ്റ്‌ ലഭിക്കും.

ചില സ്ഥലങ്ങളിൽ കശുവണ്ടിപ്പരിപ്പ്‌, ശർക്കര വരട്ടി എന്നിവ തികയാതെ വന്നത്‌ വിതരണം വൈകിപ്പിച്ചു. ഇത്തരം സ്ഥലങ്ങളിൽ ഒരു കിലോ പഞ്ചസാരയും ആട്ടയും ഉൾപ്പെടുത്തി കിറ്റ്‌ വിതരണം പൂർത്തീകരിച്ചു. കിറ്റ്‌ വിതരണം വൈകാതിരിക്കാനും പരാതി പരിഹരിക്കാനും ഭക്ഷ്യമന്ത്രിയുടെ ഓഫീസ്‌ പ്രത്യേക സെൽ രൂപീകരിച്ചിരുന്നു.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രത്യേക പരിശോധന നടന്നു. ഗുണനിലവാരമില്ലാത്ത 18 ലോഡ്‌ സാധനം തിരിച്ചയച്ചു. കിറ്റ്‌ വിതരണത്തിന്‌ സഹകരിച്ച സിവിൽ സപ്ലൈസ്‌, സപ്ലൈകോ ജീവനക്കാരെയും റേഷൻ വ്യാപാരികളെയും മന്ത്രി ജി ആർ അനിൽ അഭിനന്ദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version