Connect with us

കേരളം

ഓണക്കിറ്റ് വിതരണ തീയതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍ മഞ്ഞകാര്‍ഡ്, 25-27 പിങ്ക് കാര്‍ഡ്, 29-31 നീലക്കാര്‍ഡ്, 1-3വരെ വെള്ളക്കാര്‍ഡ്

Published

on

WhatsApp Image 2021 07 27 at 9.35.33 AM 1

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം 22ന് വൈകീട്ട് തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. അതിന് പിന്നാലെ ജില്ലാ കേന്ദ്രങ്ങളില്‍ വിതരണോദ്ഘാടനം ജില്ലയിലെ ജനപ്രതിനിധികള്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആഗസ്റ്റ് 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക. പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് 25,26, 27 തീയതികളിലും നീല നിറ കാര്‍ഡുള്ളവര്‍ക്ക് 29,30,31 തീയതികളിലും ഓണക്കിറ്റ് വിതരണം ചെയ്യും.

വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ മൂന്ന് വരെ കിറ്റുകള്‍ വിതരണം ചെയ്യും. നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ നാലുമുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല. അതിനിടയില്‍ തന്നെ എല്ലാവരും ഓണക്കിറ്റ് വാങ്ങണമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ വാങ്ങാന്‍ ശ്രമിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. ഇത്തവണ കിറ്റില്‍ ഉള്‍പ്പെടുത്താനുള്ള ശര്‍ക്കരവരട്ടിയും ചിപ്‌സും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിനായി 12 കോടി രൂപയുടെ ഓര്‍ഡറാണ് കുടുംബശ്രീക്ക് നല്‍കിയത്. നേന്ത്രക്കായ ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാര്‍ പ്രകാരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്നത്. സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിര്‍മ്മാണവും പാക്കിങ്ങും നടന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version