Connect with us

കേരളം

ഉപ്പ് രണ്ട് ദിവസത്തിനുള്ളിൽ എത്തും; ഓണക്കിറ്റ് വിതരണം ഇത്തവണയും വൈകും

Published

on

ഓണക്കിറ്റ് വിതരണം ഇത്തവണയും വൈകും. പത്താം തീയതി വിതരണം ആരംഭിക്കുമെന്ന് അറിയിച്ച ഓണക്കിറ്റ് വിതരണം പതിനേഴിനാണ്‌ തുടങ്ങുക. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ്‌ ഇത്തവണ ഓണകിറ്റിലുള്ളത്. സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്ക് ആവശ്യമായ സാധനങ്ങളിൽ പലതും ഇനിയും ലഭിക്കാത്തതിനാലാണ് വിതരണം വൈകുന്നത്.

സംസ്ഥാനത്തെ 92 ലക്ഷം റേഷൻ കാർഡ്‌ ഉടമകൾക്ക്‌ ഓണക്കിറ്റ് വിതരണം ചെയ്യും. ഉപ്പും ഉണങ്ങലരിയും അടക്കമുള്ള സാധനങ്ങൾ കൃത്യ സമയത്ത് ലഭിക്കാത്തതിനാൽ പായ്ക്കിങ് നടത്താൻ സപ്ലൈക്കോയ്ക്ക്‌ സാധിച്ചില്ല. ഇതാണ് കിറ്റ് ഒരാഴ്ച വൈകാൻ കരണമാക്കിയത്. കിറ്റിലേക്ക് വേണ്ടതായ ഉപ്പ് ഗുജറാത്തിൽ നിന്നാണ് എത്തുക. മഴ കനത്തതോടെ ഉപ്പ് അയക്കാൻ വൈകി.

ഏഴാം തീയതിയാണ് കേരളത്തിലേക്ക് ഉപ്പ് കയറ്റി അയച്ചത്. ഇത് 12 ന് കൊച്ചിയിലെത്തും. തുടർന്ന് വിവിധ സപ്ലൈക്കോ സ്റ്റോറുകളിലേക്ക് എത്തിക്കണം. ഉണങ്ങലരിക്ക് കരാർ നൽകിയെങ്കിലും ഓണത്തിന് മാത്രം വിതരണം ചെയ്യുന്ന ഉണങ്ങലരി വലിയ

അളവിൽ ലഭിക്കേണ്ടതിനാൽ അതും വൈകുന്നുണ്ട്. മാത്രമല്ല, കിറ്റ് നൽകാനുള്ള സഞ്ചിയും എത്തിയിട്ടില്ല. കഴിഞ്ഞ വര്ഷം കുടുംബശ്രീ ആയിരുന്നു കിറ്റ് തയ്യാറാക്കിയത്. എന്നാൽ ഇത്തവണ ബംഗളുരുവിലുള്ള ഒരു കമ്പനിയും കോഴിക്കോട് നിന്നുള്ള ഒരു വനിതാ സൊസൈറ്റിയുമാണ് കിറ്റ് തയ്യാറാക്കുന്നത്. കിറ്റ് പ്രിന്റ് ചെയ്ത ഓരോ സപ്ലൈക്കോ സ്റ്റോറുകളിലേക്കും എത്തിയാൽ മാത്രമേ കിറ്റ് പൂർണമായി തയ്യാറാക്കാൻ സപ്ലൈക്കോയ്ക്ക്‌ സാധിക്കുകയുള്ളു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം3 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version