Connect with us

കേരളം

പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഓണക്കോടി; ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേർന്ന കുർത്ത, ഒരുങ്ങുന്നത് കണ്ണൂരിൽ

ff4f96c9cb1610d6adaac8dab9013c02

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള കേരളത്തിന്‍റെ ഔദ്യോഗിക ഓണക്കോടി കണ്ണൂരിൽ ഒരുങ്ങുന്നു. കൈത്തറി കുർത്തയ്ക്കായുളള തുണിയാണ് മേലെ ചൊവ്വയിലെ ലോക്നാഥ് കൈത്തറി സംഘത്തിൽ നെയ്തെടുക്കുന്നത്. ഓണക്കോടി തയ്യാറാക്കുന്ന തിരക്കിലാണ് ബിന്ദു. പത്തു ദിവസമായി നെയ്യുന്ന നൂൽ വിവിഐപി.യാണെന്ന് ബിന്ദു വൈകിയാണറിഞ്ഞത്.

ഇളം പച്ചയും പിങ്കും ചന്ദനനിറവും ചേർന്ന നൂലുകളുള്ള കുർത്തയാണ് മോദിക്കായി ഒരുങ്ങുന്നത്. നെയ്തെടുത്തത് പ്രധാനമന്ത്രി അണിഞ്ഞു കാണണം എന്നാണ് ആ​ഗ്രഹമെന്ന് ബിന്ദു പറയുന്നു. ‘ഇത്തരമൊരു ഭാഗ്യം ലഭിച്ചത് സന്തോഷ’മാണെന്നും ബിന്ദുവിന്റെ വാക്കുകൾ. ഒരു ദിവസം നെയ്യുക മൂന്ന് മീറ്റർ. ആകെ നീളം നാൽപ്പത് മീറ്റർ വേണം. നാളെ തുണി തിരുവനന്തപുരത്തെത്തിക്കണം.

‘പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ഔദ്യോ​ഗിക ഓണസമ്മാനം കൊടുക്കാൻ താത്പര്യപ്പെടുന്നുണ്ട്. മൂന്നാഴ്ചത്തെ സമയം കൊണ്ട് ഉത്പാദിപ്പിച്ച് തരുമോ എന്ന് ചോദിച്ചു. ആദ്യം മടി വന്നു. പിന്നെ ഒരു ടാർജറ്റ് ആയി എടുത്ത് ഓകെ പറഞ്ഞു.’ ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി വിനോദ് പറഞ്ഞു. ആദ്യമായല്ല ഒരിന്ത്യൻ പ്രധാനമന്ത്രിയുമായുളള ലോക്നാഥ് കൈത്തറി സംഘത്തിന്റെ ബന്ധം. 1956 ൽ ജവഹർലാൽ നെഹ്റു ഇവിടെ എത്തിയിരുന്നു. സന്ദർശക പുസ്തകത്തിലെ നെഹ്റുവിന്‍റെ കൈപ്പട സൊസൈറ്റിയിലുണ്ട്. ഇപ്പോഴിതാ മോദിക്കുളള ഓണക്കോടിയും ഇവിടെ ഒരുങ്ങുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം17 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം18 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം19 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം21 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം22 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം23 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version