Connect with us

കേരളം

കേരളത്തിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

ഒമൈക്രേണ്‍ വൈറസ് സംസ്ഥാനത്തും സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 വയസ്സുള്ള ആള്‍ക്കാണ് രോഗം. ആറാം തീയതിയാണ് ഇദ്ദേഹം യുകെയില്‍ നിന്നെത്തിയത്. അന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നില്ല.

എട്ടാം തീയതി നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. നിലവില്‍ ഇദ്ദേഹം നിരീക്ഷണത്തിലാണ്. ഭാര്യയുമായും അമ്മയുമായും മാത്രമാണ് ഇദ്ദേഹത്തിന് സമ്പര്‍ക്കമുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
യുകെയില്‍ നിന്ന് അബുദാബി വഴിയാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്.

വിമാനത്തില്‍ ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പ്പൂരിലും ആന്ധ്രാപ്രദേശിലും ചണ്ഡീഗഢിലും ഇന്ന് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ആള്‍ക്കാണ് നാഗ്പ്പൂരില്‍ രോഗം സ്ഥിരീകരിച്ചത്.

ആന്ധ്രയില്‍ 34കാരനും ചണ്ഡീഗഢില്‍ 20കാരനുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ആന്ധ്രയിലേയും ചണ്ഡീഗഢിലേയും ആദ്യ കേസുകളാണ്. ആന്ധ്രയിലെത്തിയ 34കാരന്‍ അയര്‍ലന്‍ഡില്‍ നിന്നും ചണ്ഡീഗഢിലെത്തിയ 20കാരന്‍ ഇറ്റലിയില്‍ നിന്നുമാണ് വന്നത്. ഇതോടെ രാജ്യത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം18 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version