Connect with us

ആരോഗ്യം

ജാതിക്ക സൂപ്പറാണ് ; അറിയാം ആരോഗ്യ ഗുണങ്ങള്‍

Screenshot 2023 07 11 203548

നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. കറികൾക്ക് രുചിയും മണവുമൊക്കെ കിട്ടുന്നതിന് പതിവായി നമ്മൾ ജാതിക്ക ഉപയോ​ഗിക്കാറുണ്ട്. ജാതിക്കയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ജാതിക്കയുടെ പുറന്തോട്, ജാതിപത്രി, ജാതിക്കക്കുരു ഇതിനെല്ലാം ഔഷധ ഗുണങ്ങളും ആരോഗ്യഗുണങ്ങളും ഉണ്ട്.

ജാതിക്കയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ജാതിക്കാതൈലം വേദനസംഹാരിയാണ്. കാൻസർ തടയാനും ഈ തൈലം സഹായിക്കും. കോളൻ കാൻസർ തടയാൻ ജാതിക്കയ്ക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. സന്ധികളുടെയും പേശികളുടെയും വേദനയെ ചികിത്സിക്കാൻ ജാതിക്ക ഉപയോഗപ്രദമാണ്. നീർവീക്കം, സന്ധി വേദന, പേശി വേദന, വ്രണങ്ങൾ എന്നിവയെ ചികിത്സിക്കാനും ജാതിക്ക ഉപയോ​ഗിച്ച് വരുന്നു. മറ്റൊന്ന്, ജാതിക്ക സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് ജാതിക്ക ചേർത്ത് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.

വയറിളക്കം, മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ജാതിക്ക. ജാതിക്കയിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും. 100 ജാതിക്കയിൽ 2.9 ഗ്രാം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

മസ്തിഷ്കത്തിലെ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഒന്നാണ് ജാതിക്ക. വിഷാദവും ഉത്കണ്ഠയും ചികിത്സിക്കുന്നതിനുള്ള ഫലപ്രദമായ ഘടകമായി ഇത് അറിയപ്പെടുന്നു. വിഷാദലക്ഷണങ്ങളെ അകറ്റാൻ ജാതിക്ക സഹായിക്കുന്നു. സെറോടോണിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കൂട്ടുക വഴിയാണിത്. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ജാതിക്ക മുഖക്കുരു അകറ്റാനും സഹായിക്കുന്നു.

അനാരോഗ്യകരമായ ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും അവയവങ്ങളിൽ വിഷാംശം വർദ്ധിപ്പിക്കും. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക സഹായിക്കുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ വായ് നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വായിൽ നിന്ന് നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version