Connect with us

കേരളം

ഫീസടയ്ക്കാൻ പണമില്ല; പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി

Untitled design (40)

പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. ബെംഗളൂരുവിലെ നഴ്സിങ് കോളേജിൽ പഠിച്ചിരുന്ന എലിയറയ്ക്കൽ കാളഞ്ചിറ അനന്തുഭവനിൽ അതുല്യയെ (20) ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകള്‍ ആത്മഹത്യ ചെയ്തത് ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്നാണെന്ന് കുടുംബം. ലോൺ ഉൾപ്പെടെ പഠനസഹായം വാഗ്ദാനം ചെയ്ത് ബംഗളൂരുവിലെ സ്വകാര്യ ട്രസ്റ്റ് ആണ് അതുല്യയ്ക്ക് കർണാടകയിൽ നഴ്സിംഗ് അഡ്മിഷൻ വാങ്ങി നൽകിയത്. എന്നാൽ ട്രസ്റ്റ് അധികൃതർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയതോടെ അതുല്യ അടക്കം നിരവധി വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയിരുന്നു.

കഴിഞ്ഞ വർഷം ബെംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്തോടെയാണ് അതുല്യ നഴ്‌സിങ് അഡ്മിഷൻ നേടിയത്. ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കി അതുല്യ അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ട്രസ്റ്റ് അധികൃതരെ അടുത്തിടെ വായ്പാതട്ടിപ്പിന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസടയ്ക്കാൻ പറ്റാതെയായി. പഠനം മുടങ്ങുമെന്ന് മകള്‍ മനോവിഷമത്തിലായിരുന്നുവെന്ന് അതുല്യയുടെ പിതാവ് പറഞ്ഞു.

തുടർ പഠനത്തിനുള്ള വായ്പ തേടി ബാങ്കുകളിൽ അതുല്യ പോയെങ്കിലും ലഭിച്ചില്ലെന്നും പരാതിയുണ്ട്. രണ്ടാംവർഷത്തെ ക്ലാസുകൾക്കായി മകള്‍ ചെന്നപ്പോൾ ആദ്യവർഷത്തെ ഫീസ് അടച്ച് അഡ്മിഷൻ പുതുക്കി വീണ്ടും ഒന്നാംവർഷം മുതൽ പഠിക്കണമെന്ന് കോളേജ് അധികൃതർ നിർദേശിച്ചു. ഇതോടെ പണം അടച്ച് അതുല്യ തിരികെ വീട്ടിലേക്ക് പോന്നു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്കിലും പലിശയ്ക്കെടുത്തിട്ടായാലും മകളെ പഠിപ്പിക്കുമായിരുന്നു. അതിന് അവള്‍ കാത്ത് നിന്നില്ല- അതുല്യയുടെ പിതാവ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം18 mins ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം7 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം7 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം23 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version