Connect with us

പ്രവാസി വാർത്തകൾ

ദമ്മാം ജയിലിൽ ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; പകുതിയിലധികം മലയാളികൾ

Screenshot 2023 07 04 174944

ഇടവേളക്ക്​ ശേഷം ഇപ്പോൾ ദമ്മാം ജയിലിൽ ഇന്ത്യൻ തടവുകാരുടെ എണ്ണം വർദ്ധിക്കുന്നതായി ഇന്ത്യൻ എംബസി വളൻറിയർമാർ അറിയിച്ചു. നിലവിൽ 400 ന്​ മുകളിൽ ആളുകളാണ്​ ദമ്മാമിലെ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നത്​. ഇതിൽ 200 ഓളം പേർ മലയാളികളാണ്​. കഴിഞ്ഞ വർഷം കേവലം 165 പേർ ഉണ്ടായിരുന്ന സ്ഥാനത്താണ്​ ഇത്തവണ എണ്ണം 400 ആയി വർധിച്ചത്​.

നേരത്തെ മയക്കുമരുന്ന്​ ഉപയോഗത്തിനിടയിൽ പിടിയിലായ മലയാളി ഇന്ത്യൻ സ്കൂൾ വിദ്യാർഥി രണ്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി അടുത്തവർഷം നാട്ടിലേക്ക്​ മടങ്ങും. ഇതിനൊപ്പം പിടിയിലായ മറ്റൊരു മലയാളി വിദ്യാർഥി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലിൽ തുടരുകയാണ്​. ഇരുവരുടേയും കുടുംബം ഇപ്പോഴും ദമ്മാമിലുണ്ട്​. തങ്ങളുടെ നിയന്ത്രണത്തിൽനിന്നും വിട്ടുപോയ മക്കളെ ജയിൽവാസത്തിന്​ ശേഷം പുറത്തിറങ്ങുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്ന്​ അകന്നു​നിൽക്കുന്നവരായി തങ്ങൾക്ക്​ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ മാതാപിതാക്കൾ.മയക്ക്​ മരുന്നിനെതിരെയുള്ള വേട്ട സൗദി പൊലീസ്​ ശക്തമാക്കിയതോടെയാണ്​ പിടിയിലാകുന്നവരുടെ എണ്ണം വർദ്ധിച്ചത്​. നേരിയ സംശയം തോന്നുന്നവരുടെ വാഹനങ്ങൾ അരിച്ചുപെറുക്കി പരിശോധിക്കുകയാണ്​. മയക്കുമരുന്നുമായി പിടിയിലായ മിക്ക മലയാളികൾക്കും മറ്റു രാജ്യക്കാരായ മയക്കുമരുന്ന്​ കച്ചവടക്കാരുമായി ബന്ധമുള്ളവരാണ്​. പെ​ട്ടെന്ന്​ പണമുണ്ടാക്കാനുള്ള മാർഗം അന്വേഷിച്ചാണ്​ അധികം പേരും ഇത്തരം റാക്കറ്റുകളിൽ പെടുന്നത്​.

ആറുവർഷം​ മുമ്പ്​ മയക്കുമരുന്ന്​ കേസിൽപെട്ട ഏതാനും മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതിനുശേഷം ഇത്തരത്തിലുള്ള ശിക്ഷകളിൽ മലയാളി സാന്നിധ്യം കുറഞ്ഞിരുന്നതാണ്​. തമിഴരും മലയാളികളും മദ്യക്കടത്ത്​ കേസിലാണ്​ അധികവും ജയിലിൽ എത്തിയിരുന്നത്​. ഇപ്പോഴത്​ മയക്കുമരുന്ന്​ ഉപയോഗത്തിലേക്കും വിൽപനയിലേക്കും കടന്നിരിക്കുകയാണ്​. ഒപ്പം മറ്റ്​ കേസുകളിൽപെട്ട്​ ശിക്ഷ അനുഭവിക്കുന്നരുമുണ്ട്​.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version