Connect with us

കേരളം

ഇനി സ്വന്തം നാട്ടിൽ ഇരുന്ന് വിദേശ രാജ്യങ്ങളിലെ പെർമിറ്റ് നേടാം

Published

on

driving tips new drivers

ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്ബകള്‍ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരില്‍ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. എന്നാല്‍ ഇനി ഈ കടമ്ബകള്‍ വളരെ എളുപ്പത്തില്‍ മറി കടക്കാം .

ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച്‌ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് എളുപ്പത്തില്‍ അപേക്ഷിക്കുവാനും കഴിയും. കേരള പോലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റ് നേടുന്നതിനുള്ള വഴികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഓരോ രാജ്യത്തെയും ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ വ്യത്യസ്തമാണ്.

അതിനാല്‍ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങള്‍ വാഹനം ഓടിക്കുന്നതിനു മുന്‍പ് മനസ്സിലാക്കിയിരിക്കണം. ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് 6 മാസം വരെ ഉപയോഗിക്കാം. എന്നാല്‍ ഇതു മാത്രം കൊണ്ട് നിയമപരമായ പൂര്‍ണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയില്‍ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന്റെ പ്രസക്തി. ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിങ് ലൈസന്‍സുള്ളയാളിന് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റിന് (ഐഡിപി) അപേക്ഷിക്കാം.

അപേക്ഷകന്റെ മേല്‍വിലാസം ഏത് ആര്‍ടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുന്‍പ്. എന്നാലിപ്പോള്‍ ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ രീതിയിലാണ് അപേക്ഷിക്കേണ്ടത്. മോട്ടര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്

അപേക്ഷ സമര്‍പ്പിക്കാന്‍ സാധുവായ ഡ്രൈവിങ് ലൈസന്‍സ്, സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് , സന്ദര്‍ശിക്കുന്ന രാജ്യത്തിന്റെ വീസ, പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് എന്നീ രേഖകള്‍ ഉണ്ടാകണം

പരിവാഹന്‍ വെബ്സൈറ്റില്‍ ‘സാരഥി’ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ ‘അപ്ലൈ ഓണ്‍ലൈന്‍’ ക്ലിക് ചെയ്യുമ്ബോള്‍ ‘സര്‍വീസസ് ഓണ്‍ ഡ്രൈവിങ് ലൈസന്‍സ്’ ലഭിക്കും. ഇതില്‍ ‘ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ്’ സെലക്‌ട് ചെയ്ത് രേഖകള്‍ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം നിര്‍ദിഷ്ട ഫീസ് ഓണ്‍ലൈനായി അടയ്ക്കുക. തുടര്‍ന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിങ് ലൈസന്‍സിലെ വിലാസമുള്ള സ്ഥലത്തെ ആര്‍ടി ഓഫിസിനെ സമീപിക്കണം. രേഖകള്‍ പരിശോധിച്ച്‌ ബോധ്യപ്പെട്ടാല്‍ ഇവിടെ നിന്ന് ഇന്റര്‍നാഷനല്‍ ഡ്രൈവിങ് പെര്‍മിറ്റ് അനുവദിക്കും.

ഒരു വര്‍ഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങള്‍ 6 മാസമേ അനുവദിക്കുന്നുള്ളൂ. എന്നാല്‍ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഐഡിപിക്ക് ഒപ്പമുണ്ടാകണം. ഇന്ത്യയില്‍ ഏത് വാഹനം ഓടിക്കാനാണോ ലൈസന്‍സ് ഉള്ളത് അതേ ഗണത്തില്‍ പെട്ട വാഹനം മാത്രമേ ഓടിക്കാനാവൂ.

ഇന്റര്‍നാഷനല്‍ ഡ്രൈവിങ് ലൈസന്‍സ് എന്ന പേരില്‍ ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ ജാഗ്രത പാലിക്കുന്നത് നന്ന്. ഓട്ടോമൊബൈല്‍ അസോസിയേഷനുകളുടെയും മറ്റും പേരില്‍ ഓണ്‍ലൈനില്‍ കിട്ടുന്ന ലൈസന്‍സ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം10 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം11 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം12 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം13 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം14 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം15 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം16 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം2 days ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം3 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version