Connect with us

കേരളം

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

on

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ് നിര്‍ബന്ധമായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരില്‍ നിന്ന് വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്യോഗസ്ഥരോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ മൂന്ന് വര്‍ഷം ഫയല്‍ ചെയ്ത ടാക്‌സ് റിട്ടേണുകളില്‍ ഒന്ന്, വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റായി നല്‍കേണ്ടത്.

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങളെ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. 50,000 രൂപ മുതല്‍ പത്തുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെ മീഡിയം റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വരുന്നവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോഴോ,വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴോ കാലാവധി കഴിഞ്ഞ ലഘു സമ്പാദ്യ പദ്ധതികളുടെ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമ്പോഴോ വരുന്ന തുക കണക്കാക്കിയാണ് റിസക് നിശ്ചയിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം15 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം18 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version