Connect with us

കേരളം

കിറ്റക്‌സിന് തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു; നടപടി സര്‍ക്കാരിന് തിരിച്ച്‌ വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്

Untitled design 2021 07 02T153943.228

സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. 2019ലെ വേജ്‌ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. ഇതിനെതിരെ കിറ്റക്‌സ് വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് നടപടികളില്‍ നിന്നും പിന്മാറിയത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കിറ്റെക്‌സിനോട് രാഷ്ട്രീയമായി പകപോക്കുകയാണെന്ന് എംഡി സാബു ജേക്കബ് അറിയിച്ചിരുന്നു. ഒരു മാസത്തിനിടെ കിറ്റക്‌സ് ഗ്രൂപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ 11ഓളം പരിശോധനകളാണ് നടത്തിയത്.

തുടര്‍ന്ന് കമ്പനി സര്‍ക്കാരുമായി ഒപ്പുവെച്ച 3500 കോടിയുടെ കരാറില്‍ നിന്ന് പിന്മാറുന്നതായും സാബു ജേക്കബ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. വ്യവസായ സ്ഥാനത്തെ ദ്രോഹിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു.അതേസമയം വ്യവസായം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാര്‍ കിറ്റക്‌സിന് ഔദ്യോഗികമായി ക്ഷണിച്ചു.

തെലങ്കാന വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമറാവു ഇ- മെയിലിലൂടെയാണ് ഔദ്യോഗിക ക്ഷണക്കത്ത് നല്‍കിയത്. ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് അപ്പാരല്‍ പോളിസി പ്രകാരം ആനുകൂല്യങ്ങളും കത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കിറ്റെക്സ് എം.ഡി സാബു ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിക്കുന്നതായും മന്ത്രി കെ.ടി. രാമറാവു അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം18 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version