Connect with us

കേരളം

സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചുപൂട്ടലിനോട് താല്‍പര്യമില്ലെന്ന് രമേശ് ചെന്നിത്തല

ramesh chennithala

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിന്മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണിനോട് യുഡിഎഫിന് യോജിപ്പില്ല. കോവിഡ് പ്രോട്ടോക്കോളുകള്‍ കൃത്യമായി പാലിച്ചുകൊണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.

ഇക്കാര്യമാണ് യോഗത്തില്‍ പറയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്ക്ഡൗണ്‍ വന്നുകഴിഞ്ഞാല്‍ ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലേക്ക് പോകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുയും പൊതുവായ ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും വേണം. ഞായറാഴ്ചത്തെ നിയന്ത്രണം നന്നായി, അതുപോലുള്ളവ ആവാം. പക്ഷേ കേരളം അടച്ചിടുന്ന നിലവന്നാല്‍ ജനങ്ങളുടെ ജീവിതത്തെ ബാധിക്കും.

അത്രമാത്രം രൂക്ഷമായ വ്യാപനുണ്ടോയെന്ന കാര്യം സര്‍ക്കാര്‍ പറയുമ്പോള്‍ ഞങ്ങളുടെ പ്രതികരണം അപ്പോള്‍ പറയാം’-ചെന്നിത്തല പറഞ്ഞു. കച്ചവടക്കാര്‍ക്ക് എത്രമണിവരെ പ്രവര്‍ത്തിക്കാമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണം.

9മണിവരെ നീട്ടിക്കൊടുക്കുന്നതില്‍ തെറ്റില്ലെന്നാണ് അഭിപ്രായം. സമയം നീട്ടിനല്‍കുമ്പോള്‍ ആളുകള്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് എത്തും. എന്നാല്‍ സമയം കുറവാണെങ്കില്‍ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം45 mins ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം52 mins ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം19 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം21 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം22 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം24 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version