Connect with us

കേരളം

എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട; ഐസിയുവില്‍ രോഗികള്‍ കുറയുന്നതായി ആരോഗ്യമന്ത്രി

Published

on

കോവിഡ് മൂന്നാം തരംഗത്തില്‍ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒട്ടുമിക്ക ആളുകളും വാക്‌സിന്‍ സ്വീകരിച്ചവരാണ് എന്നതാണ് ഒന്നും രണ്ടും തരംഗങ്ങളില്‍ സ്വീകരിച്ച പ്രതിരോധ തന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായത് കൈക്കൊള്ളാന്‍ കാരണമെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം കുറവാണ്. ചികിത്സയിലുള്ളവരില്‍ 3.6 ശതമാനം ആളുകള്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഐസിയുവില്‍ കഴിയുന്ന രോഗികളുടെ എണ്ണവും കുറവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വീട്ടിലുള്ള എല്ലാവരും ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. കോവിഡ് രോഗിയെ പരിചരിക്കുന്ന ആള്‍ മാത്രം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ആരും ആശുപത്രിയില്‍ പോകരുത്. ടെലിമെഡിസിന്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ഡോക്ടര്‍മാരെ സന്നദ്ധ സേവനത്തിന് നിയോഗിക്കും. രണ്ടുമാസമാണ് കാലാവധി. ഇതിന് താത്പര്യമുളളവര്‍ക്ക് അപേക്ഷിക്കാം. രണ്ടുമാസം കഴിഞ്ഞാല്‍ ആരോഗ്യവകുപ്പ് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ടെലിമെഡിസിന്‍ വിഭാഗത്തില്‍ വിരമിച്ച ഡോക്ടര്‍മാരുടെ സേവനം തേടുമെന്നും മന്ത്രി അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version