Connect with us

കേരളം

സമരം നിര്‍ത്തിവെക്കണം; കെഎസ്ആര്‍ടിസി സംഘടനകളോട് ഹൈക്കോടതി

Published

on

കെ എസ്ആര്‍ടിസിയിലെ തൊഴിലാളി യൂണിയനുകള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കെഎസ്ആര്‍ടിസിയിലെ യൂണിയനുകളോട് ഹൈക്കോടതി നിര്‍ദേശിച്ചു. കുറച്ചു കാലത്തേക്ക് യൂണിയന്‍ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം. ശമ്പള വിഷയത്തിലെ ഹര്‍ജി പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

സംഘടനകള്‍ സഹകരിച്ചില്ലെങ്കില്‍ ശമ്പളം കൃത്യമായി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കുമെന്നും കോടതി വ്യക്തമാക്കി. ഭരണപക്ഷ യൂണിയന്‍ സമരം നടത്തുന്നത് ക്രെഡിറ്റ് കിട്ടാനാണോയെന്നും കോടതി ചോദിച്ചു. എന്തിനായിരുന്നു മനുഷ്യപൂട്ട് സമരം നടത്തിയതെന്നും കോടതി ആരാഞ്ഞു.

കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലെ സമരം നിര്‍ത്തിവെക്കണം. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുത്. ഒരു ദിവസം കൊണ്ട് അത്ഭുതം പ്രതീക്ഷിക്കരുത്. ധര്‍ണ നിര്‍ത്തിയിട്ട് വാദേ കേല്‍ക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഇതേത്തുടര്‍ന്ന് സമരം നിര്‍ത്താമെന്ന് തൊഴിലാളി യൂണിയനുകള്‍ ഹൈക്കോടതിയെ അറിയിച്ചു. ഓഫീസിന് മുന്നില്‍ സമരങ്ങള്‍ ഉണ്ടാകില്ലെന്ന യൂണിയനുകളുടെ ഉറപ്പ് കോടതി രേഖപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം7 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം7 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version