Connect with us

കേരളം

നാളെയും ആഗസ്റ്റ് 22നും ട്രിപ്പിൾ ലോക്ക്ഡൗൺ ഇല്ല; 28 വരെ കടകൾ തുറക്കാം

Published

on

lockdown

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടർന്നാണ് നാളത്തെ ട്രിപ്പിൾ ലോക്ക്ഡൗൺ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്.

ഇനി 29നാണ് അടുത്ത ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോ​ഗ വ്യാപനം ​ഗുരുതരമായി തുടരുകയാണ്.അതേസമയം സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. മൈക്രൊ കണ്ടൈന്‍മെന്റ് സോണുകള്‍ ചുരുക്കാന്‍ തീരുമാനമായി. പത്ത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള കുടുംബത്തെ മൈക്രൊ കണ്ടൈന്‍മെന്റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

നിലവില്‍ മൈക്രൊ കണ്ടൈന്‍മെന്റ് പ്രഖ്യാപിക്കുന്നത് വാര്‍ഡ് തലത്തിലായിരുന്നു. എന്നാല്‍ ഇനി മുതല്‍ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളില്‍ മാത്രമായിരിക്കും നിയന്ത്രണങ്ങള്‍ ഉണ്ടാവുക. ഉദാഹരണം കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോളനികള്‍, മാളുകള്‍, വീടുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവ.
ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുമ്പോള്‍ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവിടം മൈക്രൊ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കും. അഞ്ചില്‍ താഴെ ആണെങ്കില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ അനുസരിച്ചായിരിക്കും നിയന്ത്രണം.

സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ. കോവിഡ് ബാധിതരുടെ അനുപാതം (ഐപിആർ) അടിസ്ഥാനമാക്കിയാണ് പുതിയ നിയന്ത്രണങ്ങൾ. ഐപിആർ എട്ടിന് മുകളിലുള്ള വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നു മുതൽ. നേരത്തെ പത്തിനു മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ഇത്തരം നിയന്ത്രണങ്ങൾ.85 തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള എട്ടിന് മുകളിൽ ഐപിആറുള്ള 566 വാർഡുകളിലാണ് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മാത്രമാണ് എട്ടിനു മുകളിൽ ഐപിആറുള്ള വാർഡുകൾ ഇല്ലാത്തത്.

മലപ്പുറത്താണ് കൂടുതൽ വാർഡുകളുള്ളത്. 16 തദ്ദേശസ്ഥാപനങ്ങൾക്ക് കീഴിലായി 171 വാർഡുകളിലാണ് എട്ടിനു മുകളിൽ ഐപിആർ.കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ നിയന്ത്രണങ്ങൾ തീരുമാനിച്ചത്. ഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version