Connect with us

കേരളം

മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ നിയന്ത്രണം: ആനവിലാസം വില്ലേജിലുള്ളവ‍ര്‍ക്ക് ഇനി എൻ.ഒ.സി ആവശ്യമില്ല

Published

on

മൂന്നാർ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എൻ.ഒ.സി (എതിർപ്പില്ലാ രേഖ) വേണ്ട പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ആനവിലാസം വില്ലേജിനെ ഒഴിവാക്കി. മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ റവന്യൂ വകുപ്പിൽ നിന്നുള്ള എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നു. ചിന്നക്കലനാൽ, കണ്ണൻദേവൻ ഹിൽസ്, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിലാസം, പള്ളിവാസൽ, ആനവിരട്ടി, ബൈസൺവാലി,മൂന്നാർ എന്നീ വില്ലേജുകളിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയിരുന്നത്.

ഇടുക്കി ജില്ലയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എതിർപ്പില്ലാ രേഖ നിർബന്ധമാക്കിയത്. എന്നാൽ ആനവിലാസം വില്ലേജിനെ ഈ പരിധിയിൽ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും സർക്കാരിന് ലഭിച്ചിരുന്നു. ആ പരാതികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയരുന്നു.

ആനവിലാസം വില്ലേജ് മൂന്നാറിൽ നിന്നും വളരെ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്നും, പ്രധാന ജീവനോപാധി കൃഷിയാണെന്നും ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ടൂറിസം മേഖലയുമായി ആനവിലാസം വില്ലേജിന് ബന്ധമില്ല. മൂന്നാർ പ്രദേശത്തുള്ളതു പോലെയുള്ള ഭൂമി കയ്യേറ്റങ്ങളോ വൻകിട നിർമ്മാണ പ്രവർത്തനങ്ങളോ നടക്കുന്നില്ലായെന്നും ജില്ലാ കളക്ടർ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം കാരണങ്ങൾ ആനവിലാസം വില്ലേജിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ രേഖ വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കി കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം5 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം6 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം6 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം9 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം10 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം21 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം22 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version