Connect with us

കേരളം

വരുമാനത്തില്‍ കുറവ്‌ ; ശബരിമലയില്‍ ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കി

Published

on

20201106 153515 2 1

ശബരിമലയില്‍ ദിനംപ്രതി ഭക്തരുടെ എണ്ണം കുറഞ്ഞുവരികയാണ്. ബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

ശബരിമലയില്‍ പ്രതിദിനം ആയിരം ഭക്തരെ ദര്‍ശനത്തിന് അനുവദിക്കുന്നത് പര്യാപ്തമല്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡല-മകരവിളക്കു കാലത്തെ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ഇതിനോടകം അവസാനിച്ചെങ്കിലും ബുക്ക് ചെയ്യുന്നതില്‍ 40 ശതമാനം പേര്‍ ദര്‍ശനത്തിന് എത്താറില്ല എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

അതിനാല്‍ വെര്‍ച്വല്‍ ക്യൂവില്‍ ക്യൂ ബുക്കിംഗ് സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ശബരിമലയിലെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്.

ഒരാഴ്ച്ചത്തെ തീര്‍ഥാടകരുടെ എണ്ണം പരിശോധിച്ച ശേഷം വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം കോവിഡ് മാനദണ്ഡപ്രകാരം ഒരുക്കാന്‍ കഴിയുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു വ്യക്തമാക്കി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version