Connect with us

ദേശീയം

രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി കേരളം

രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍. മധ്യപ്രദേശും മേഘാലയവുമാണ് തൊട്ടുപിന്നില്‍. ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്, ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ ഇത് 37.79 ശതമാനവുമാണ് .

അതേസമയം, മറ്റ് സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം. കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സംസ്ഥാനങ്ങളിലെ കണക്ക്.

ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും സംയുക്തമായി വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതി ശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാന പെടുത്തിയാണ് പഠനം നടത്തിയത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ ഇവയെ പ്രതിനിധീകരിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

KSRTC ബസില്‍ സ്ഥലനാമ നമ്പറിംഗ് സിസ്റ്റം വരുന്നു; ഇനി ബോര്‍ഡിലെ നമ്പര്‍ നോക്കി കയറാം

കേരളം3 days ago

സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; വലഞ്ഞ് ഉപഭോക്താക്കൾ

കേരളം3 days ago

ആരും പേടിക്കരുത്! കേരളത്തിൽ ഇന്ന് പല സമയങ്ങളിൽ സൈറണുകൾ മുഴങ്ങും

കേരളം4 days ago

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് ഒക്ടോബറില്‍ കൊച്ചിയില്‍

കേരളം4 days ago

ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാന്‍ ‘ആക്രി ആപ്പും’ തിരുവനന്തപുരം നഗരസഭയും

കേരളം5 days ago

രോഗിയുമായി പോയ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കേരളം5 days ago

KSRTC ബസിടിച്ച് തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു

കേരളം5 days ago

നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്

കേരളം6 days ago

KSEB ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; ജൂൺ-ജൂലായ് മാസങ്ങളിൽ കറണ്ട് ബിൽ കുറയും

കേരളം6 days ago

വീടിന് തീപിടിച്ച് ഒരു കുടുബത്തിലെ നാല് പേർ വെന്തുമരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version