Connect with us

കേരളം

കേരളത്തിൽ നാളെ മുതൽ രാത്രി കർഫ്യൂ

40 4

സംസ്ഥാനത്ത് കൊവിഡ് അനിയന്ത്രിതമാം വിധത്തിൽ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 9 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അതേസമയം വർക്ക് ഫ്രം ഹോം നടപ്പാക്കാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടാകില്ല.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ തീരുമാനം. ഇത്തവണ ചമയപ്രദർശനം ഉണ്ടായിരിക്കില്ല. മാത്രമല്ല 24ലെ പകൽ പൂരം ഉണ്ടായിരിക്കില്ല. തൃശ്ശൂർ പൂരം ചടങ്ങ് മാത്രമായി നടത്താനും യോഗത്തിൽ തീരുമാനമായി.

കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമില്ല. പൂരപ്പറമ്പിൽ സംഘാടകർക്ക് മാത്രം അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും യോഗത്തിൽ തീരുമാനമായി. സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമായിരിക്കും.

പൂരപ്പറമ്പിൽ കയറാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. പരപ്പറമ്പിൽ പ്രവേശിക്കുന്ന മാധ്യമപ്രവർത്തകർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. പൂരത്തിന്റെ നടത്തിപ്പ് ചുമതല കലക്ടർ, കമ്മീഷണർ, ഡിഎംഒ എന്നിവർക്കായിരിക്കും.

സംസ്ഥാനത്ത് സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ലാസുകൾ ഇനി മുതൽ അനുവദിക്കില്ല. മാത്രമല്ല ക്ലാസുകൾ ഓൺലൈൻ വഴി നടത്താൻ സർക്കാർ നിർദ്ദേശം നൽകി. നേരത്തെ 10 ,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റി വെക്കില്ലെന്നു സർക്കാർ അറിയിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version