Connect with us

കേരളം

അവശ്യമരുന്നുകളുടെ പുതിയ പട്ടിക പുറത്തിറക്കി; കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും

Published

on

അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കി. 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയപ്പോൾ 26 മരുന്നുകളെ ഒഴിവാക്കി. നാല് കാൻസർ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്തി.

പ്രമേഹത്തിനുള്ള ഇൻസുലിൻ ഗ്ലാര്‍ഗിൻ, ടെനിഗ്ലിറ്റിൻ മരുന്നുകളും ക്ഷയരോഗത്തിനുള്ള ഡിലാമാനിഡ് മരുന്നും കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. കാൻസര്‍ ചികിത്സക്കുള്ള മൂന്ന് മരുന്നുകളും രണ്ട് ആന്റി ഫങ്കൽ മരുന്നുകളും പുതിയതായി കൂട്ടിച്ചേര്‍ത്തവയിൽ ഉൾപ്പെടുന്നു. പട്ടിക പ്രാബല്യത്തിൽ വരുന്നതോടെ കാൻസർ, പ്രമേഹ മരുന്നുകൾക്ക് വില കുറയും.

അതേ സമയം, കേരളത്തിൽ പേവിഷത്തിനെതിരായ വാക്സിൻ സ്വീകരിച്ച ശേഷവും മരണം സംഭവിച്ച വിഷയത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് റിപ്പോർട്ട് തേടിയതായി കേന്ദ്രം അറിയിച്ചു. വാക്സീൻറെ ഗുണനിലവാരം ഡിസിജിഐ പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കേരളത്തിൻറെ ആശങ്കയറിയിച്ച് കത്ത് ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൻറെ നീക്കം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം48 mins ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം3 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം4 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം5 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version