Connect with us

കേരളം

നവകേരള സദസ്; ചെലവ് കണ്ടെത്താൻ പിരിവ് തന്നെ ശരണം,സ്പോണ്‍സർഷിപ്പെന്ന് വിളിപ്പേര്

Screenshot 2023 11 05 074024

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപ. ഇതിൽ 5 ലക്ഷം രൂപയോളം പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിക്കും. ബാക്കിവരുന്ന 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പ്രധാന സർക്കാർ ഉദ്യോഗസ്ഥൻ കൺവീനറായ സംഘാടക സമിതി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കണ്ടെത്തണമെന്നാണ് നിർദേശം.

കേരളീയത്തിന്റെ പിരിവും ചെലവും കഴിഞ്ഞാൽ പിന്നാലെ വരുന്നുണ്ട് മന്ത്രിസഭയുടെ കേരള പര്യടനം. നവകേരള സദസെന്ന് പേരിട്ട ഈ പരിപാടിയിലേക്കും ചെലവ് കണ്ടെത്താൻ പിരിവ് തന്നെ ശരണം. പിരിവിന് സ്പോണ്‍സര്‍ഷിപ്പ് എന്നാണ് വിളിപ്പേര്. ഈ മാസം 18നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലുമെത്തുന്ന നവകേരള സദസിൻെറ തുടക്കം. ഓരോ മണ്ഡലത്തിലും സദസ് സംഘടിപ്പിക്കാൻ വലിയ ചെലവുണ്ട്. പന്തൽ, ലൈറ്റ് ആൻറ് സൗണ്ട്, കസേര, ലഘുഭക്ഷണം, പ്രചരണം എന്നിങ്ങനെ കാശ് ഒഴുകുന്ന വഴി നിരവധിയാണ്.

ഇതിനെല്ലാം കൂടി ഒരു മണ്ഡലത്തിൽ ശരാശരി വേണ്ടി വരുന്നത് 20 ലക്ഷം രൂപയാണ്. ഇതിൻെറ 25 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ വഴി കണ്ടെത്തും. അതിന് വേണ്ടിയാണ് പഞ്ചായത്തുകൾക്ക് 50,000 രൂപയും മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷവും കോർപ്പറേഷനുകൾക്ക് 2 ലക്ഷവും ജില്ലാ പഞ്ചായത്തിന് 3 ലക്ഷം രൂപയും ചെലവഴിക്കാൻ അനുമതി നൽകിയത്. ബാക്കിയുള്ള പണം പിരിച്ചെടുക്കണം. ഉത്തരവാദിത്തം സംഘാടക സമിതി ചെയർമാനായ ജനപ്രതിനിധിക്കും കൺവീനറായ സർക്കാർ ഉദ്യോഗസ്ഥനും. തിരുവനന്തപുരത്ത് കഴക്കൂട്ടത്ത് ജില്ലാ സപ്ലൈ ഓഫീസറും, വാമനപുരത്ത് ജില്ലാ ഫോറസ്റ്റ് ഓഫീസറും, അരുവിക്കരയിൽ ജില്ലാ പ്ലാനിങ് ഓഫീസറുമാണ് കൺവീനർമാർ. പരിപാടിക്ക് പണം സമാഹരിക്കേണ്ട ചുമതലയും ഉദ്യോഗസ്ഥരുടെ ചുമലിലാണ്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം8 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം9 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം9 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം10 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version