Connect with us

സാമ്പത്തികം

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്!, പുതിയ രണ്ടുമാറ്റങ്ങള്‍ പ്രാബല്യത്തില്‍

Himachal Pradesh Himachal Pradesh cloudburst 2023 10 02T132659.609

ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന്റെ പുതിയ ചട്ടം നിലവില്‍ വന്നു. ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്കുകളില്‍ നിന്ന് ഉപഭോക്താവിന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് ഒരു വ്യവസ്ഥ. കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ ( ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍) ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്കുകളുമായി സഹകരിച്ച് കാര്‍ഡുകള്‍ അവതരിപ്പിക്കണമെന്നതാണ് രണ്ടാമത്തെ ചട്ടം.

നിലവില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്‍ഡാണ് ലഭിക്കുക. അതായത് കാര്‍ഡ് ഇഷ്യു ചെയ്യുന്നവര്‍ നിശ്ചയിച്ച നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരുടെ കാര്‍ഡുകളാണ് ലഭിക്കുക എന്ന് സാരം. പകരം ഏത് നെറ്റ് വര്‍ക്ക് പ്രൊവൈഡറുടെ കാര്‍ഡ് വേണമെന്ന് ഉപഭോക്താവിന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് പുതിയ വ്യവസ്ഥ.

 

ഇതിനായി ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നിലധികം കാര്‍ഡ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരുമായി ധാരണയിലെത്തണം. അര്‍ഹതപ്പെട്ട ഉപഭോക്താവിന് ഇഷ്ടമുള്ള കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കാര്‍ഡ് ഇഷ്യു ചെയ്യുന്ന സമയത്തോ കാര്‍ഡ് പുതുക്കുന്ന സമയത്തോ അര്‍ഹതപ്പെട്ട ഉപഭോക്താവിന് അവരുടെ ഇഷ്ടാനുസരമുള്ള കാര്‍ഡ് നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നതാണ് ആര്‍ബിഐയുടെ പുതിയ ഓപ്ഷന്‍. ജൂലൈ മാസമാണ് ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതാണ് ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍ വന്നത്. വിസ, മാസ്റ്റര്‍ കാര്‍ഡ്, റുപേ എന്നിവയാണ് രാജ്യത്തെ പ്രധാന കാര്‍ഡ് നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാര്‍.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം15 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം20 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം20 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം22 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം22 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version