Connect with us

കേരളം

ചിന്തയുടെ പ്രബന്ധത്തിന് എതിരെ പുതിയ ആരോപണം

Published

on

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും. പ്രബന്ധം കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഇന്നു തെളിവുസഹിതം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി നല്‍കും.

2010 ഒക്ടോബര്‍ 17 നു ‘ബോധി കോമണ്‍സ്’ എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ‘ദ് മൈന്‍ഡ് സ്‌പേയ്‌സ് ഓഫ് മെയിന്‍ സ്ട്രീം മലയാളം സിനിമ’ എന്ന ലേഖനത്തിലെ ആശയം ചിന്ത തന്റെ പ്രബന്ധത്തില്‍ അതേപടി പകര്‍ത്തിയതായാണ് ആരോപണം. ബ്രഹ്മപ്രകാശ് എന്ന് പേരുള്ള ആള്‍ എഴുതിയ ലേഖനത്തില്‍ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് ‘വൈലോപ്പിള്ളി’ എന്ന് തെറ്റായാണ് ചേര്‍ത്തിരിക്കുന്നത്.

ഈ ഭാഗം അതേ പടി ചിന്തയുടെ പ്രബന്ധത്തിലുമുണ്ടെന്നാണ് ആരോപിക്കുന്നത്. ‘വൈലോപ്പള്ളി’ എന്ന് അക്ഷരത്തെറ്റോടെയാണ് പേരു കുറിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രബന്ധത്തില്‍ വാഴക്കുല’യുടെ രചയിതാവിന്റെ പേരിന്റെ സ്ഥാനത്ത് ‘വൈലോപ്പിള്ളി’എന്ന് തെറ്റായി നല്‍കിയിരിക്കുന്നത് വിവാദമായിരുന്നു.

പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളിലെ ജാതി, വര്‍ഗ, രാഷ്ട്രീയ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് ‘ബോധി കോമണ്‍സി’ല്‍ വന്ന ബ്രഹ്മപ്രകാശിന്റെ ലേഖനം. ചിന്താ ജെറോമിന്റെ പ്രബന്ധവും ഇതിനു സമാനമാണെന്നാണ് ആരോപണത്തില്‍ പറയുന്നത്. ലേഖനത്തില്‍ ‘ആര്യന്‍’ എന്ന സിനിമയിലെ സംഭാഷണത്തെ സൂചിപ്പിക്കുന്ന ഭാഗത്താണ് ചങ്ങമ്പുഴയ്ക്കു പകരമായി വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെ രേഖപ്പെടുത്തിയിരിക്കുന്നത്.

കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ചിന്ത ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചത്. 2021 ല്‍ സര്‍വകലാശാല ഇതിന് പിഎച്ച്ഡി നല്‍കുകയായിരുന്നു. ഗവേഷണ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതിയും സര്‍വകലാശാലയ്ക്കു മുന്നിലുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version