പ്രാദേശിക വാർത്തകൾ
“നീലക്കുറിഞ്ഞി” ജൈവവൈവിധ്യം മെഗാ ക്വിസ് സംഘടിപ്പിച്ച് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത്
നവകേരളം കർമ്മ പദ്ധതി – ഹരിത കേരളം മിഷന്റെ “നീലക്കുറിഞ്ഞി” ജൈവവൈവിധ്യം മെഗാ ക്വിസ് മത്സരത്തിന്റെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വിദ്യാർത്ഥികൾക്കായി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി നടത്തിയ ക്വിസ് മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
തിരുവനന്തപുരം വിരാലി വിമലഹൃദയ ഹൈസ്കൂളിൾ സംഘടിപ്പിച്ച ബ്ലോക്ക് തല മത്സരങ്ങൾ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ എസ് കെ ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. പൂവാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ലോറൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ മഞ്ജുസ്മിത, കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്,ബി ആർ സി ട്രയിനർ ശ്രീമതി. സിന്ധു, ഹരിത കേരള മീഷൻ ആർ പി ശ്രീ.ജെയിംസ് , സ്‌കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി അനിത, പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹെച്ച് സി ശ്രീ. പ്രദീപ് ലാൽ, തുടങ്ങിയവർ പങ്കെടുത്തു.
പ്രാഥമിക തലത്തിലും ഫൈനൽ തലത്തിലും നടത്തിയ മത്സരങ്ങൾക്ക് ക്വിസ് മാസ്റ്റർ ശ്രീ. വിനോദ് ഡാനിയൽ നേതൃത്വം നൽകി. പാറശ്ശാല ബ്ലോക്ക് പരിധിയിലെ ഇരുനൂറ്റി അൻപതോളം വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ നിന്നും കുമാരി ദേവിക, മാസ്റ്റർ വിമൽദാസ്, ഇരുവരും ജി വി എച്ച് എസ് എസ്, കുളത്തൂർ, മാസ്റ്റർ ആകാശ്, ജി വി എച്ച് എസ് എസ് പാറശ്ശാല, കുമാരി. ആര്യാ കൃഷ്‌ണ, ജിവിഎച്ച്എസ്എസ് അയിര, എന്നിവർ വിജയികളായി. ഇവർ ഈ മാസം പത്താം തീയതി നടക്കുന്ന ജില്ലാതല മത്സരങ്ങൾക്കും യോഗ്യത നേടിയിട്ടുണ്ട്.
വിജയികൾക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പുരസ്കാരവും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.