Connect with us

കേരളം

തിരുവനന്തപുരം നെടുമങ്ങാട് നഗരസഭ ട്രിപ്പിൾ ലോക്ക് ഡൗണിൽ

Kerala police lockdown 750

നെടുമങ്ങാട് നഗരസഭ ട്രിപ്പിൾ ലോക്കിൽ. ബുധനാഴ്ച രാത്രി മുതൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. 16.54 ശതമാനമാണ് നെടുമങ്ങാട് നഗരസഭയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മൂന്നാഴ്ചക്കാലമായി സി-കാറ്റഗറിയിലായിരുന്ന നഗരസഭയിൽ എല്ലാ സീമകളും ലംഘിച്ചുകൊണ്ടായിരുന്നു കടകൾ തുറന്നതും ജനങ്ങൾ നിരത്തിലിറങ്ങിയതും.

നഗരസഭയോടൊപ്പം തന്നെ പുല്ലമ്പാറ, തൊളിക്കോട് പഞ്ചായത്തുകളും ട്രിപ്പിൾ ലോക്‌ഡൗണിലാണ്. പുല്ലമ്പാറയിൽ 21.25 ശതമാനവും, തൊളിക്കോട് 17.76 ശതമാനവുമാണ് ടി.പി.ആർ.ട്രിപ്പിൾ ലോക്ഡൗണായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പോലീസും സബ് കളക്ടറുടെ നേതൃത്വത്തിൽ റവന്യൂ വിഭാഗവും നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകും.

എല്ലാ റോഡുകളും അടച്ചുകൊണ്ട് ഗതാഗതം നിയന്ത്രിക്കും. തെങ്കാശിപ്പാതയിൽ ബാരിക്കേഡ് ഉപയോഗിച്ച് വാഹനപരിശോധന ശക്തമാക്കും. ഹോം ക്വാറന്റീൻ നടപ്പാക്കും. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർക്ക് പിഴചുമത്തും. വാഹനങ്ങൾ പിടിച്ചെടുക്കും.അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് 12 വരെ തുറക്കും.

ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ, പുറത്തേക്കോ ഗതാഗതം അനുവദിക്കില്ല. എന്നാൽ പരീക്ഷകൾക്ക് മാറ്റമില്ല. ഡി-കാറ്റഗറിയിൽ അടിയന്തരസേവനം വേണ്ട സർക്കാർ ഓഫീസുകൾ മാത്രം തുറന്നു പ്രവർത്തിക്കും. 25 ശതമാനത്തിൽ താഴെയായിരിക്കും ജീവനക്കാരുടെ എണ്ണം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version