Connect with us

കേരളം

‘കുട്ടനാടും മുട്ടനാടും വേണ്ട’ ; അവിടെ നീന്താനറിയില്ല : മാണി സി കാപ്പന്‍

Published

on

Mani C Kappan 1569580654

പാല വിട്ട് മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടനാടും മുട്ടനാടും വേണ്ട. തന്റെ സീറ്റ് പാലായാണ്. പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാല കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടി വന്നാല്‍ മാണി സി കാപ്പന് മല്‍സരിക്കാന്‍ കുട്ടനാട് നല്‍കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പന്‍. തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റ് മല്‍സരിക്കാന്‍ ലഭിച്ചില്ലെങ്കില്‍ യുഡിഎഫിലേക്ക് പോകണമെന്നാണ് മാണി സി കാപ്പന്റെ നിലപാട്. ഇക്കാര്യം അറിയിക്കാനായി മാണി സി കാപ്പന്‍ നാളെ മുംബൈയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്.

27 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ പവാറിനെ കാണുന്നതില്‍ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്‍സിപി ഇടതുമുന്നണി വിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ ജോസ് ടോം പുലിക്കുന്നേലിനെയാണ് മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version