Connect with us

കേരളം

നവോദയ ആറാം ക്ലാസ്സ് പ്രവേശനം; ഡിസംബര്‍ 15 വരെ അപേക്ഷിക്കാം

Published

on

school 1546855095

നവോദയ സ്‌കൂളുകളിലെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്‌കൂളുണ്ട്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കൂ.

നിലവില്‍ ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനാകുക.

ജനനം 2008 മേയ് ഒന്നിനു മുന്‍പോ 2012 ഏപ്രില്‍ 30-ന് ശേഷമോ ആകരുത്. പട്ടിക ജാതി-പട്ടിക വര്‍ഗക്കാരടക്കം ആര്‍ക്കും പ്രായത്തില്‍ ഇളവില്ല.

ഏപ്രില്‍ 10-ന് നടക്കുന്ന പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാകും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. ഒരു ക്ലാസ്സില്‍ പരമാവധി 80 കുട്ടികള്‍ക്കാണ് പ്രവേശനം.

തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സി.ബി.എസ്.ഇ സിലബസിലാകും പഠനം. ആകെയുള്ള സീറ്റില്‍ 75 ശതമാനം ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്.

ആറാം ക്ലാസ്സില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് 12-ാം ക്ലാസ്സ് വരെ സ്‌കൂളില്‍ തുടരാം. ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും.

9-12 ക്ലാസ്സുകാര്‍ മാസം 600 രൂപ ഫീസിനത്തില്‍ അടയ്ക്കണം. എസ്.സി, എസ്.ടി, പെണ്‍കുട്ടികള്‍, ബി.പി.എല്‍ കാര്‍ഡുടമകള്‍ എന്നിവരെ ഈ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പ്രവേശന പരീക്ഷ
100 മാര്‍ക്കിന്റെ പരീക്ഷയില്‍ 80 ചോദ്യങ്ങളുണ്ടാകും. ഒബ്ജക്ടീവ് രീതിയിലാകും പരീക്ഷ.

ഭാഷ, മാനസിക ശേഷി, ഗണിതം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാര്‍ക്കുണ്ടാവില്ല.

അപേക്ഷാഫീസില്ല. 2021 ജൂണിനകം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version