Connect with us

കേരളം

ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടംനേടി കുട്ടനാട് സ്വദേശി

Published

on

ആപ്പിളിന്റെ ഹോൾ ഓഫ് ഫെയിമിൽ ഇടംനേടി കുട്ടനാട് സ്വദേശി. ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗഡ് സർവറിലെ ഗുരുതര പിഴവ് കണ്ടെത്തിയാണ് മങ്കൊമ്പ് കൃഷ്ണവിഹാറിൽ കൃഷ്ണകുമാറിന്റെ മകനും പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനിയറിങ് കോളേജ് ബി. ടെക് കംപ്യൂട്ടർ സയൻസ് അവസാനവർഷ വിദ്യാർഥിയുമായ കെ എസ് അനന്തകൃഷ്ണന്‍ നേട്ടം സ്വന്തമാക്കിയത്.

ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്ചയാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. വിവരം ആപ്പിളിന്റെ എൻജിനിയർമാരെ അറിയിക്കുകയും അവർ അത് പരിഹരിക്കുകയും ചെയ്തു. എന്നാൽ, അതിലൂടെ പുതിയ അക്കൗണ്ടുകൾക്ക് മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനിൽക്കുകയാെണന്നുമുള്ള വിവരവും അനന്തകൃഷ്ണൻ ആപ്പിളിനു കൈമാറി. അതും പരിഹരിച്ചുവരുകയാണ് ഇപ്പോൾ.

ഹോൾ ഓഫ് ഫെയിമിൽ അംഗത്വം നൽകിയതിനൊപ്പം 2500 യു. എസ്. ഡോളറും ആപ്പിൾ സമ്മാനമായി നൽകി. മുൻപ് ഗിറ്റ് ഹബ്, ഫെയ്സ്ബുക്ക് തുടങ്ങിയ കമ്പനികളുടെ ഹോൾ ഓഫ് ഫെയിമിലും അനന്തകൃഷ്ണൻ ഇടം നേടിയിരുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോൾ മുതൽ എത്തിക്കൽ ഹാക്കിങ് രംഗത്ത് ഗവേഷണം നടത്തിവരുന്ന അനന്തകൃഷ്ണൻ കേരള പൊലീസ് സൈബർ ഡോമിൽ അംഗമാണ്. ചമ്പക്കുളം ഫാ. തോമസ് പോരുക്കര സെൻട്രൽ സ്കൂൾ അധ്യാപിക ശ്രീജാ കൃഷ്ണകുമാറാണ് അമ്മ. സഹോദരി: ഗൗരി പാർവതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം21 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version