Connect with us

കേരളം

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപക റെയ്ഡ്

Published

on

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ റെയ്ഡ്. ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദീൻ എളമരം എന്നിവർ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനായി എത്തിയത്. 70 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡ് പുലർച്ചെ വരെ തുടർന്നു. പലസ്ഥലത്തും രാവിലെയും റെയ്ഡ് തുടരുകയാണ്.

സംസ്ഥാനത്തുനിന്ന് 13 പോപ്പുലർ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ, ദേശീയ കൗൺസിൽ അംഗം പ്രൊഫ. പി. കോയ തുടങ്ങിയവർ കസ്റ്റഡിയിൽ എടുത്തവരിൽ ഉൾപ്പെടുന്നു. സിആർപിഎഫ് സുരക്ഷയോടെ ആയിരുന്നു റെയ്ഡ്. പലസ്ഥലത്തും പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാക്കളുംപ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർജില്ലകളിൽ റെയ്ഡ് നടന്നു.

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയടക്കം 10 സംസ്ഥാനങ്ങളിൽ എൻഐഎയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) റെയ്ഡ് നടത്തി. രാജ്യവ്യാപക റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളോ പ്രവർത്തകരോ ആയ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകൾ സംഘടിപ്പിക്കൽ, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേർക്കൽ എന്നീ ആരോപണങ്ങൾ നേരിടുന്നവരെ ലക്ഷ്യമാക്കി ആയിരുന്നു റെയ്ഡെന്നാണ് പുറത്തുവരുന്ന വിവരം. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്. ചൊവ്വാഴ്ച പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും 38 കേന്ദ്രങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിന് പിന്നാലെ നാല് പേർക്കെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശ്ശൂരിൽനിന്നാണ് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. തൃശ്ശൂരിൽ പെരുമ്പിലാവ് സ്വദേശിയാണ് യഹിയ തങ്ങൾ. പെരുമ്പിലാവിലെ വീട്ടിൽ നടത്തിയ റെയ്ഡിനുശേഷമാണ് യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തും, പെരുവന്താനത്തുമാണ് റെയ്ഡ് നടന്നത്. ജില്ലാ നേതാക്കളടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ വീടുകളിൽനിന്ന് മൊബൈൽ ഫോണുകളും, ടാബും, ലാപ്ടേപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ കൊന്നമൂട്ടിലെ വീട്ടിലും അടൂർ പറക്കോട് പ്രവർത്തിക്കുന്ന ജില്ലാ കമ്മിറ്റി ഓഫീസിലുമാണ് റെയ്ഡ് നടന്നത്. കണ്ണൂർ താണയിലുള്ള ഓഫീസിലാണ് റെയ്ഡ് നടന്നത്.

റെയ്ഡിനെതിരെ പോപ്പുലർ ഫ്രണ്ടിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പ്രതികരണം വന്നിട്ടുണ്ട്. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. എതിർ ശബ്ദങ്ങളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കത്തെ ചെറുക്കണമെന്നും പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഡെൽഹിയിൽ രജിസ്റ്റർ ചെയ്ത തീവ്രവാദ സ്വഭാവമുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക റെയ്ഡെന്നാണ് വിവരം. 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സിആർ.പി.എഫ് സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിൽതന്നെ സി.ആർ.പി.എഫ് സംഘം കൊച്ചിയിൽ എത്തിയിരുന്നു. സംസ്ഥാന പോലീസിനെപ്പോലും ഒഴിവാക്കി ആയിരുന്നു റെയ്ഡ്. വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റിലായവരെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്തിച്ചിട്ടുണ്ട്. 15 പേരെ ലക്ഷ്യമാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് വിവരം. കൊച്ചിയിലെ എൻഐഎ ഓഫീസിനും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version